ചരിത്ര നിമിഷം... പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വൈസ് പ്രസിഡന്റും രാജ്യസഭ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍കര്‍ ദേശീയ പതാക ഉയര്‍ത്തി... ഗണേശ ചതുര്‍ത്ഥി ദിനമായ ചൊവ്വാഴ്ച മുതല്‍ പുതിയ മന്ദിരത്തില്‍ സമ്മേളനം നടക്കും
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വൈസ് പ്രസിഡന്റും രാജ്യസഭ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍കര്‍ ദേശീയ പതാക ഉയര്‍ത്തി. ഇതൊരു ചരിത്ര നിമിഷമാണെന്ന് ദേശീയ പതാക ഉയര്‍ത്തല്‍ ചടങ്ങിന് ശേഷം ജഗ്ദീപ് ധന്‍കര്‍ . 'ഇതൊരു ചരിത്ര നിമിഷമാണ്. ഭാരതം യുഗാന്തരമായ മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നു. ഭാരതത്തിന്റെ ശക്തിയെയും സംഭാവനയെയും ലോകം പൂര്‍ണമായ അംഗീകരിക്കുന്നു. വികസനത്തിനും നേട്ടങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.
നാളെ മുതല്‍ ആരംഭിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് ദേശീയ പതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നത്. നാളെ പഴയ പാര്‍ലമെന്റ് മന്ദിരത്തിലാകും പ്രത്യേക സമ്മേളനം തുടങ്ങുക.
ഗണേശ ചതുര്‍ത്ഥി ദിനമായ ചൊവ്വാഴ്ച മുതല്‍ പുതിയ മന്ദിരത്തില്‍ സമ്മേളനം നടക്കും. ഇതിനു മുന്നോടിയായാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഇന്ന് ദേശീയ പതാക സ്ഥാപിച്ചത്. അതിനിടെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സര്‍വകക്ഷിയോഗം ചേരും.
ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല വിളിച്ച യോഗം വൈകുന്നേരം നാലരയ്ക്ക് നടക്കും. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച അജണ്ട യോഗത്തില്‍ ചര്‍ച്ചയാകും. യോഗത്തില്‍ പങ്കെടുത്ത് പ്രതിഷേധം അറിയിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരുക.
"
https://www.facebook.com/Malayalivartha