ടെലിവിഷന്‍ താരത്തിന്റെ ചിത്രങ്ങള്‍ മോഷ്ടിച്ച 16കാരന്‍ അറസ്റ്റില്‍

ടെലിവിഷന്‍ താരത്തിന്റെ ചിത്രങ്ങള്‍ മോഷ്ടിച്ചതിന് 16കാരന്‍ അറസ്റ്റില്‍. നടിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തതു. മുംബൈ സ്വദേശിനിയായ പ്രമുഖ ടെലിവിഷന്‍ താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്താണ് സ്വകാര്യ ചിത്രങ്ങള്‍ മോഷ്ടിച്ചത്. മോഷ്ടിച്ചെടുത്ത സ്വകാര്യ ചിത്രങ്ങള്‍ ഇന്റനെറ്റില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
മോഷ്ടിച്ച സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങള്‍ പ്രതി നടിക്ക് വാട്‌സ്ആപ്പില്‍ അയച്ചു കൊടുത്ത് ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയയായിരുന്നുവെന്ന് നടി നല്‍കിയ പരാതിയില്‍ പറഞ്ഞു.
ഡിസംബര്‍ 25നാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ജിമെയിലും ഹാക്ക് ചെയ്യപ്പെട്ടതായി നടി പോലീസില്‍ പരാതിപ്പെട്ടത്. പോലീസ് ഇന്‍സ്‌പെക്ടര്‍ ദീപക് പ്രതാന്‍ഗാരെയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തതു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























