പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സൈനികര്‍ ട്രെയിനില്‍ മാനഭംഗത്തിനിരയാക്കി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ട്രെയിനില്‍ രണ്്ടു സൈനികര്‍ മാനഭംഗത്തിനിരയാക്കി. ഹൗറ- അമൃത്‌സര്‍ എക്‌സ്പ്രസില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. പ്രതികള്‍ക്കൊപ്പമുണ്്ടായിരുന്ന മൂന്നാമന്‍ പെണ്‍കുട്ടിയെ ബലമായി മദ്യംകുടിപ്പിച്ചതായും ആര്‍പിഎഫ് വൃത്തങ്ങള്‍ അറിയിച്ചു.
പതിനാലുകാരിയായ പെണ്‍കുട്ടി ഹൗറ ജംഗ്ഷനില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്. കംപാര്‍ട്ട്‌മെന്റില്‍ വച്ച് ആദ്യം ഒരു സൈനികന്‍ തന്നെ മദ്യം കുടിപ്പിക്കുകയും തുടര്‍ന്ന് മറ്റു രണ്്ടു പേര്‍ ചേര്‍ന്ന് മാനഭംഗത്തിന് ഇരയാക്കുക ആയിരുന്നുവെന്നും പെണ്‍കുട്ടി ആര്‍പിഎഫിനു നല്കിയ പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടി വീട്ടില്‍ നിന്നും ഓടിപ്പോയെന്നും ട്രെയിനില്‍ കയറിയെന്നും അറിയിച്ച് പിതാവ് ഹൗറയിലെ ആര്‍പിഎഫിന് പരാതി നല്കിയിരുന്നു. ഇതേത്തുടര്‍ന്ന് ട്രെയിന്‍ മധുപുര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ട്രെയിനില്‍ പരിശോധന നടത്തുകയും കംപാര്‍ട്ട്‌മെന്റില്‍ അവശയായ നിലയില്‍ പെണ്‍കുട്ടിയെ കണ്്‌ടെത്തുകയുമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























