മുംബൈ പോലീസ് സദാചാര പോലീസായി; യുവാവിനും യുവതിക്കും ക്രൂരമര്‍ദ്ദനം

യുവാവിനെ മര്‍ദ്ദിക്കുകയും സുഹൃത്തായ യുവതിയെ അസഭ്യം പറയുകയും ചെയ്ത പോലീസുകാരന്‍ ക്യാമറയില്‍ കുടുങ്ങി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഒരു പോലീസുകാരനാണ് ക്യാമറയില്‍ കുടുങ്ങിയത്. പെണ്‍കുട്ടിയുമായി ഓട്ടോയില്‍ സഞ്ചരിച്ചതിനാണ് യുവാവിനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന്റെ മൊബൈല്‍ ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഹില്ലി ലൈന്‍ പോലീസ് സ്‌റ്റേഷനിലെ ഒരു പോലീസുകാരനാണ് ഇരുവരെയും മര്‍ദ്ദിച്ചത്. പെണ്‍കുട്ടിക്കൊപ്പം ഓട്ടോയിലിരുന്ന യുവാവിനെ പോലീസുകാരന്‍ അകാരണമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷി പറഞ്ഞു. യുവാവിനെ മര്‍ദ്ദിച്ചതിന് പുറമെ യുവതിയെ അസഭ്യം പറയുകയും ചെയ്തു.
മര്‍ദ്ദനത്തിന് ശേഷം യുവതിയെയും യുവാവിനെയും പോലീസ് വിട്ടയച്ചതായും ദൃക്‌സാക്ഷി വെളിപ്പെടുത്തി. പൊതുസ്ഥലത്ത് സഭ്യമല്ലാത്ത രീതിയില്‍ പെരുമാറിയതിനാണ് യുവതിയെയും യുവാവിനെയും മര്‍ദ്ദിച്ചതെന്ന് പോലീസ് ന്യായീകരിച്ചു. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും പോലീസ് അധികൃതര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























