ഗുജറാത്തില്‍ തിമിര ശസ്ത്രക്രിയയ്ക്കു വിധേയരായ 11 പേരുടെ കാഴ്ച നഷ്ടമായി

തിമിര ശസ്ത്രക്രിയയ്ക്കു വിധേയരായ 11 പേരുടെ കാഴ്ച നഷ്ടപ്പെട്ടു. ഗുജറാത്ത് രാജ്‌കോട്ടിലെ സാധു വശ്വനി ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയവരുടെ കാഴ്ചയാണ് നഷ്ടമായത്. ഇതില്‍ ഏഴുപേരുടെ ഒരു കണ്ണിന്റെ കാഴ്ചയും നാലു പേരുടെ കാഴ്ചയ്ക്കു മങ്ങലുമാണ് സംഭവിച്ചിരിക്കുന്നത്. ഡിസംബര്‍ 21നാണ് ഇവരുടെ ശസ്ത്രക്രിയ നടന്നത്. ഈ ദിവസം 25 പേര്‍ക്കാണ് തിമിര ശസ്ത്രക്രിയ നടത്തിയത്.
എന്നാല്‍ കാഴ്ചശക്തി നഷ്ടപ്പെട്ടത് താത്കാലികം മാത്രമാണ് എന്നതാണ് ആശുപത്രി മാനേജ്‌മെന്റിന്റെ നിലപാട്. സംഭവത്തെക്കുറിച്ച് ജില്ലാ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























