ഉത്തര്‍പ്രദേശില്‍ ബാങ്ക് ജീവനക്കാരെ വെടിവെച്ചിട്ട് വാനില്‍ നിന്നും 91 ലക്ഷം രൂപ കൊള്ളയടിച്ചു

ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ ബാങ്കിന് മുന്നില്‍ വച്ച് വാന്‍ തടഞ്ഞു നിര്‍ത്തി 91 ലക്ഷം രൂപ കൊള്ളയടിച്ചു.ഒരു ദേശസാല്‍കൃത ബാങ്കിലെ വാനാണ് ഇന്നലെ വൈകുന്നേരം കൊള്ളയടിക്കപ്പെട്ടത്.
സുരക്ഷ ഉദ്യോഗസ്ഥനെയും വാന്‍ െ്രെഡവറെയും വെടിവച്ച് പരുക്കേല്‍പ്പിച്ച ശേഷം സംഘം പണവുമായി മുങ്ങുകയായിരുന്നു. ധര്‍മപൂരിലെ കാലാഗഢ് റോഡിലുള്ള ബാങ്കിന്റെ ശാഖയ്ക്ക് വെളിയില്‍ വച്ചാണ് സംഭവമുണ്ടായത്.
ബാങ്കില്‍ നിന്നും പണവുമായി പുറത്തേക്ക് എത്തിയ സുരക്ഷാ ഉദ്യോഗസ്ഥനേയും ഡ്രൈവറേയും സംഘം വെടിവച്ചിട്ടു. പിന്നീട് പണം കൈക്കലാക്കിയ ശേഷം ബൈക്കില്‍ രക്ഷപെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പരുക്ക് പറ്റിയവരെ മീററ്റിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
സംശയം തോന്നുന്ന വാഹനങ്ങളും മറ്റും പരിശോധിച്ച് വരികയാണെന്നും പ്രതികള്‍ നഗരം വിട്ടിട്ടില്ലെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























