ചാരവൃത്തി ചെയ്തതിന് പഞ്ചാബില്‍ മുന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ചാരവൃത്തി ആരോപിച്ച് വ്യോമസേന ഉദ്യോഗസ്ഥനെ പഞ്ചാബില്‍ അറസ്റ്റ് ചെയ്തു.
പാകിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്.ഐയ്ക്ക് വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിച്ചാണ് ഇയാളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.
പഞ്ചാബിലെ ഭട്ടിണ്ട വ്യോമത്താവളത്തില്‍ ജോലി ചെയ്യുന്ന ഇയാളെ ഒരു സത്രീയാണ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് കുടുക്കിയത്.
ഉദ്യോഗസ്ഥനെ ഇന്നലെ തന്നെ സര്‍വീസില്‍ നിന്ന് പുറത്താക്കിയതായി വ്യോമസേന വൃത്തങ്ങള്‍ വ്യക്തമാക്കി.
അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലാണ് ഉദ്യോഗസ്ഥന്‍ ജോലി ചെയ്തിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























