ഡി എം കെയും കോണ്‍ഗ്രസ്സും ഒരുമിക്കാന്‍ സാധ്യത, സഖ്യം രൂപീകരിക്കുമ്പോള്‍ കോണ്‍ഗ്രസിനെ ഒഴിവാക്കില്ലെന്ന്കരുണാനിധി

തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡി എം കെയും കോണ്‍ഗ്രസ്സും ഒരുമിക്കാന്‍ സാധ്യത. സഖ്യം രൂപീകരിക്കുമ്പോള്‍ കോണ്‍ഗ്രസിനെ ഒഴിവാക്കില്ലെന്ന് ഡി എം കെ അധ്യക്ഷന്‍ കരുണാനിധി പറഞ്ഞു. ശ്രീലങ്കന്‍ തമിഴ് പ്രശ്‌നത്തില്‍ പ്രതിഷേധിച്ചാണ് 2013ല്‍ സഖ്യം വഴി പിരിഞ്ഞത്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ അണ്ണാ ഡി എം കെ യെ തറപറ്റിക്കാന്‍ എലാ അടവും പയറ്റുകയാണ് കലൈഞ്ജര്‍. സഖ്യം രൂപീകരിക്കുന്‌പോള്‍ കോണ്‍ഗ്രസ്സിനെ ഒഴിവാക്കാനാകില്ലെന്ന് അദ്ദേഹം ചെന്നൈയില്‍ പറഞ്ഞു. യു പി എ ഭരണകാലത്ത് ടു ജി സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട് ഡി എം കെ നേതാക്കളായ എ രാജയുടേയും കനിമൊഴിയുടേയും അറസ്റ്റിനെത്തുടര്‍ന്നാണ് ഡി എം കെ കോണ്‍ഗ്രസ്സുമായി ഇടഞ്ഞത്.
ശ്രീലങ്കന്‍ തമിഴ് പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് അന്ന് സഖ്യം ഉപേക്ഷിച്ചത്. വരുന്ന നിയമാ സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ സഖ്യകക്ഷികളില്ലാത്ത അവസ്ഥയിലാണ് ഡി എം കെ. വിജയകാന്തിന്രെഡി എം ഡി കെ യെ ഒപ്പം കൂട്ടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അനുകൂല നിലപാട് ഇതുവരെ വന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് പഴയ കൂട്ടാളിയെ തിരിച്ചെത്തിക്കാനുള്ള ശ്രമം.തമിഴ്‌നാട്ടിനായി ഇരു പാര്‍ട്ടികളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് നേരത്തെ ഡി എം കെ ട്രഷറര്‍ സ്റ്റാലിനും പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























