പതിനാറുകാരന്‍ സഹപാഠിയെ വെടിവച്ചു

സ്‌കൂള്‍ കുട്ടികളിലെ അക്രമവാസന കൂടുന്നു. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ പതിനാറുകാരന്‍ സഹപാഠിയെ വെടിവെച്ചു. ട്യൂഷന്‍ ക്ലാസില്‍ വച്ചാണ് അനന്ത് ത്യാഗി സഹപാഠിയായ അക്ഷയ് ശര്‍മ്മയെ വെടിവച്ചത്. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ അക്ഷയ് ശര്‍മ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
കേസില്‍ പ്രതിയായ അനന്ത ത്യാഗിയെ പോലീസ് കസ്റ്റഡിയിലെത്തു. വെടിവയ്ച്ചത് എന്തിനാണെന്ന് അറിവായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























