മോഡിയ്ക്ക് സൈനികരുടെ വക അഭിനന്ദനങ്ങള്‍

പാകിസ്ഥാനുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സമാധാന ചര്‍ച്ചകളെയും കൂടിക്കാഴ്ച്ചകളെയും വളരെ പ്രധാനപ്പെട്ട ഒരു നയതന്ത്ര വിജയമായിട്ടാണ് സൈനിക വൃത്തങ്ങള്‍ വിലയിരുത്തുന്നത്. ഉദാഹരണമായി പറയുന്നത് കഴിഞ്ഞ 50 ദിവസമായി ഒരു ആക്രമണങ്ങളോ വെടിവയ്‌പ്പോ ലംഘനങ്ങളോ അതിര്‍ത്തിയില്‍ നടന്നില്ല എന്നതാണ്.
കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ നാല് തവണയാണ് ഇന്ത്യ പാകിസ്ഥാന്‍ ചര്‍ച്ചകള്‍ നടന്നത്. മാത്രമല്ല ഒരു മാസത്തില്‍ രണ്ട് ചര്‍ച്ചകള്‍ മോഡി ഷെരീഫ് ആയിട്ടായിരുന്നു പ്രത്യേകമായി നടത്തിയതെന്നും പട്ടാളവ്യത്തങ്ങള്‍ പറഞ്ഞു. ഇത്രയും നീണ്ട ഒരു സമാധാനം നമ്മുടെ അതിര്‍ത്തിയില്‍ ആദ്യമായിട്ടാണ്.
അത് കൊണ്ട് തന്നെ അത് ആശ്ചര്യവം അസാധാരവുമായ മാറ്റമാണെന്ന് വിലയിരുത്തുന്നു. പ്രത്യേകിച്ച് വര്‍ഷമാദ്യം ക്രമാതീതമായ വെടിവയ്പ്പുകള്‍ നടന്നതും ഇരു നേതാക്കള്‍ ചര്‍ച്ചകള്‍ തുടങ്ങിയശേഷം വര്‍ഷാവസാനം നിയന്ത്രണത്തിലായതും സൈനിക വ്യത്തം വിലയിരത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























