പുതുവത്സര ദിനത്തില്‍ രാജ്യത്ത് ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്

രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പുതുവത്സര ദിനത്തില്‍ ലഷ്‌കര്‍ ഇ തോയിബ ഭീകരാക്രമണത്തിനു പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ദേശീയ അന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് ചില മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെയും പാര്‍ലമെന്റ് മന്ദിരത്തിനു നേരെയും ലക്ഷ്യം വച്ചായിരിക്കും ആക്രമണം നടത്താന്‍ ഭീകരര്‍ പ്രധാനമായും ശ്രമം നടത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആക്രമണത്തിനായി 20 ഓളം ഭീകരര്‍ അതിര്‍ത്തി കടന്ന് എത്തിയതായും വിവരമുണ്ട്. പുതുവത്സര ദിനത്തില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ശക്തമായ സുരക്ഷാ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























