സംസ്ഥാനത്തിനാവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്; തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ നേരിട്ട് വിളിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി

തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളിൽ ശക്തമായ പ്രളയം ഉണ്ടായ വൻ ദുരിതമാണ് നേരിടുന്നത്. ഇപ്പോൾ ഇതാ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് സാഹചര്യങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോണിലൂടെ പ്രധാനമന്ത്രി വിളിച്ച് സ്ഥിതിഗതികൾ ആരാഞ്ഞ കാര്യം മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് സമൂഹമാദ്ധ്യമമായ എക്‌സിലൂടെ പുറത്ത് വിട്ടു.
സംസ്ഥാനത്തിനാവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു. സ്റ്റാലിൻ എക്‌സിൽ കുറിച്ചത് ഇങ്ങനെ; തെക്കൻ തമിഴ്‌നാട്ടിലെ പ്രളയത്തിന്റെ സ്ഥിതിഗതികളാരായാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചിരുന്നു. നിലവിലെ സാഹചര്യത്തെ പറ്റിയും സർക്കാർ സ്വീകരിച്ച ദുരിതാശ്വാസ പ്രവർത്തനങ്ങളെ പറ്റിയും പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരിൽ നിന്നും ധനസഹായവും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പുതന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha























