Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ജനപ്രീതിയുടെ കാര്യത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി...യുട്യൂബിൽ 2 കോടിയിലധികം സബ്സ്ക്രൈബേഴ്സുള്ള ലോകത്തിലെ ഏക നേതാവ്: റെക്കോർഡിട്ട് പ്രധാനമന്ത്രി മോദി....വമ്പന്മാരെ പിന്തള്ളി...

27 DECEMBER 2023 12:06 PM IST
മലയാളി വാര്‍ത്ത

ജനപ്രീതിയുടെ കാര്യത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി (prime minister narendra modi) ഇപ്പോൾ മറ്റൊരു റെക്കോർഡ് കൂടി സൃഷ്ടിച്ചിരിക്കുകയാണ്. യുട്യൂബ് ചാനലിൽ 20 മില്യൺ സബ്സ്ക്രൈബേഴ്സുള്ള (YouTube subscribers) ലോകത്തിലെ ആദ്യത്തെ നേതാവായി പ്രധാനമന്ത്രി മാറിയിരിക്കുന്നു. ലളിതമായി പറയുകയാണെങ്കിൽ 2 കോടിയിലധികം (20 Million Subscribers on YouTube) ആളുകൾ പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനലുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രധാനമന്ത്രിയുടെ വിവിധ വീഡിയോകൾ ഈ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കൂടാതെ, ലൈവ് ടെലികാസ്റ്റും ഈ ചാനലിൽ കാണാം. പ്രധാനമന്ത്രി മോദി രാജ്യത്തും ലോകത്തും ഏത് പരിപാടിയിൽ പങ്കെടുത്താലും ഈ ചാനലിലൂടെ കാണാനും കേൾക്കാനും കഴിയും. നരേന്ദ്ര മോദിയുടെ ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോകള്‍ 4.5 ബില്യണിലധികം കാഴ്ചക്കാരുണ്ട് എന്ന് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.

 

ഇത് അദ്ദേഹത്തിന്റെ സമകാലികരേക്കാള്‍ വളരെ മുന്നിലാണ്. മുന്‍ ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയാണ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ രണ്ടാമത്. 64 ലക്ഷം പേരാണ് ജെയര്‍ ബോള്‍സോനാരോയെ യൂട്യൂബില്‍ പിന്തുടരുന്നത്. അതേസമയം നരേന്ദ്ര മോദിയുടെ മൂന്നിലൊന്നില്‍ താഴെ ആണിത്. യു എസ് പ്രസിഡന്റ് ജോ ബൈഡന് 7.89 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന് 3.16 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സും ഉണ്ട്.അതേസമയം യൂട്യൂബ് വീഡിയോസ് കാഴ്ചക്കാരുടെ കാര്യത്തില്‍ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെസ്‌കിയാണ് നരേന്ദ്ര മോദിയ്ക്ക് പിന്നിലുള്ളത്. 22.4 കോടി വ്യൂസാണ് വൊളോദിമിര്‍ സെലന്‍സ്‌കിയുടെ വീഡിയോയ്ക്ക് ഉള്ളത്. എന്നാല്‍ നരേന്ദ്ര മോദിയുടെ വീഡിയോകളുടെ വ്യൂസുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതും വളരെ കുറവാണ്. യോഗ വിത് മോദി എന്ന പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട യൂട്യൂബ് ചാനലിന് 73000 ലധികം സബ്സ്‌ക്രൈബര്‍മാരാണ് ഉള്ളത്.

2007-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ആണ് നരേന്ദ്ര മോദി തന്റെ യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. പൊതു ആശയവിനിമയത്തില്‍ സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ മനസിലാക്കുന്നതില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുന്‍നിരക്കാരനായാണ് അദ്ദേഹത്തെ കണക്കാക്കപ്പെടുന്നത്. തിരഞ്ഞെടുപ്പ് വിജയത്തെ സ്വാധീനിക്കാന്‍ പോലും മോദിക്കും ബി ജെ പിക്കും ഇത് ഗുണകരമായി എന്നാണ് വിലയിരുത്തല്‍.ഇന്ത്യന്‍ നേതാക്കളില്‍ രാഹുല്‍ ഗാന്ധിയുടെ യൂട്യൂബ് ചാനലിനും ഭേദപ്പെട്ട പിന്തുണയുണ്ട്. 35 ലക്ഷം പേരാണ് രാഹുല്‍ ഗാന്ധിയുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നത്. യൂട്യൂബില്‍ മാത്രമല്ല ഫേസ്ബുക്ക്, എക്‌സ്, ഇന്‍സ്റ്റഗ്രാം എന്നിവയിലും നരേന്ദ്ര മോദിക്ക് വലിയ അളവില്‍ ഫോളോവേഴ്‌സ് ഉണ്ട്. ഫേസ്ബുക്കില്‍ 48 മില്യണ്‍ ഫോളോവേഴ്‌സ് ആണ് നരേന്ദ്ര മോദിക്ക് ഉള്ളത്.യൂട്യൂബ് കൂടാതെ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രധാനമന്ത്രിയ്ക്ക് മികച്ച ജന പിന്തുണയാണുള്ളത്.

 

എക്‌സിൽ (ട്വിറ്റർ) 94 ദശലക്ഷം ഫോളോവേഴ്‌സാണ് പ്രധാനമന്ത്രിക്കുള്ളത്. ഇൻസ്റ്റഗ്രാമിൽ 82.7 മില്യൺ ഫോളോവേഴ്‌സും ഉണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫെയ്‌സ്ബുക്കിൽ പ്രധാനമന്ത്രിക്ക് 48 ദശലക്ഷം ഫോളോവേഴ്‌സ് ആണ് ഉള്ളത്.അടുത്തിടെ പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാക്കളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാം സ്ഥാനത്താണുള്ളത്. ഡിസംബറിന്റെ തുടക്കത്തിൽ മോണിംഗ് കൺസൾട്ട് നടത്തിയ സർവേ പ്രകാരം, 76% പേർ അംഗീരിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 66% റേറ്റിംഗ് നേടിയ മെക്സിക്കോ പ്രസിഡന്റ് ഒബ്രഡോർ സർവേയിൽ രണ്ടാം സ്ഥാനത്തെത്തി.

 

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ 37% അംഗീകാര റേറ്റിംഗുമായി എട്ടാം സ്ഥാനത്തും, ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മലോണി 41% റേറ്റിംഗുമായി ആറാം സ്ഥാനത്തതുമാണ് ഉള്ളത്. ഈ വർഷം സെപ്റ്റംബറിൽ മോണിംഗ് കൺസൾട്ട് പ്രധാനമന്ത്രി മോദിയെ ആഗോളതലത്തിൽ ഏറ്റവും വിശ്വസ്തനായ നേതാവായി വിശേഷിപ്പിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. മോണിംഗ് കൺസൾട്ട് നടത്തിയ ഈ സർവേയിൽ 76 ശതമാനം ആളുകളും പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെ അംഗീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (9 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (55 minutes ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (2 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends