Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

അടുത്ത ഘട്ടം കൂടുതൽ മാരകമായിരിക്കും...ഹസൻ നസ്‌റുല്ലയെ വകവരുത്തുമെന്ന് ഇസ്രായേൽ മന്ത്രി ബെന്നി ഗാന്റ്‌സ് താക്കീത് നൽകി... സയ്യിദ് റിസ മൂസവിയുടെ കൊലക്ക് പകരം ചോദിക്കാതെ പിന്നോട്ടില്ലെന്ന് ഇറാൻ ഇസ്‌ലാമിക് റവലൂഷനറി ഗാർഡ്...

28 DECEMBER 2023 02:53 PM IST
മലയാളി വാര്‍ത്ത

ഗസ്സയിൽ മരണം 21,000 കടന്നിട്ടും കലിയടങ്ങാതെ ആക്രമണം കൂടുതൽ കടുപ്പിക്കാനുറച്ച് ഇസ്രായേൽ. അടുത്ത ഘട്ടം കൂടുതൽ മാരകമായിരിക്കുമെന്ന് ഇസ്രായേൽ മന്ത്രിയൂടെ മുന്നറിയിപ്പ്. ലബനാൻ അതിർത്തിയിൽനിന്ന് ഹിസ്ബുല്ല പിൻവാങ്ങിയില്ലെങ്കിൽ സെക്രട്ടറി ജനറൽ ഹസ്സൻ നസ്‌റുല്ലാഹ്.

ഹസൻ നസ്‌റുല്ലയെ വകവരുത്തുമെന്ന് ഇസ്രായേൽ മന്ത്രി ബെന്നി ഗാന്റ്‌സ് താക്കീത് നൽകി. അതിനിടെ സൈനിക ഉപദേശകൻ സയ്യിദ് റിസ മൂസവിയുടെ കൊലക്ക് പകരം ചോദിക്കാതെ പിന്നോട്ടില്ലെന്ന് ഇറാൻ ഇസ്‌ലാമിക് റവലൂഷനറി ഗാർഡ് വ്യക്തമാക്കി.
ഇസ്രായേൽ ചിലന്തി വലയേക്കാൾ ദുർബലമണെന്നും ഫലസ്തീൻ ഓപ്പറേഷൻ അത് തുറന്നുകാട്ടിയെന്നും അദ്ദേഹം ഹിസ്ബുല്ല സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പറഞ്ഞു. ഒക്‌ടോബർ ഏഴിന് ഗസ്സയിൽ ഇസ്രായേൽ അതിക്രമം തുടങ്ങിയ ശേഷം ആദ്യമായാണ് അദ്ദേഹം പൊതുപ്രസംഗം നടത്തുന്നത്.

 

 

 

ഗസ്സയിൽ ഇസ്രായേൽ കാണിക്കുന്നത് അവരുടെ ദൗർബല്യവും വിഡ്ഡിത്തവുമാണെന്നും കാരണം അവർ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കയാണെന്നും അദ്ദേഹം വിമർശിച്ചു. ഒരു മാസം നീണ്ട ആക്രമണം നടത്തിയിട്ടും സൈനികമായി ഒരൊറ്റ നേട്ടം പോലും കൈവരിക്കാൻ അവർക്കായില്ലെന്നും ഹിസ്ബുല്ലാ നേതാവ് പരിഹസിച്ചു. ഹമാസ് നടത്തിയ ഓപ്പറേഷൻ ഇസ്രായേലുമായുള്ള യുദ്ധത്തിലെ ചരിത്ര ഘട്ടമാണെന്നും അൽ അഖ്‌സ ഫ്‌ളഡ് ഹമാസ് ബുദ്ധിപൂർവും ധൈര്യസമേതവും കൃത്യസമയത്ത് നടത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നേടാനാകാത്ത ലക്ഷ്യങ്ങളാണ് ഇസ്രായേലിന്റെ വലിയ പിഴവെന്നും അദ്ദേഹം പറഞ്ഞു. അൽ അഖ്‌സ ഫ്‌ളഡ് ഇസ്രായേലിൽ ഭൂമികുലുക്കം തന്നെയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി. ഗസ്സയിലടക്കം നടക്കുന്ന യുദ്ധം പൂർണമായും ഫലസ്തീനിയൻ വിഷയമാണെന്നും മറ്റു പ്രാദേശിക പ്രശ്‌നങ്ങളുമായി ബന്ധിമില്ലെന്നും നസ്‌റുല്ല വ്യക്തമാക്കി. ഗസ്സയിലെ യുദ്ധത്തിൽ പൂർണ ഉത്തരവാദിത്തം യുഎസിനാണെന്നും ഇസ്രായേൽ അത് നടപ്പാക്കുന്ന ഉപകരണം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

 

 

ഗസ്സയിൽ ഇപ്പോൾ നടക്കുന്ന നിർണായക യുദ്ധമാണെന്നും മുമ്പ് നടന്നത് പോലെയാകില്ലെന്നും നസ്‌റുല്ല വ്യക്തമാക്കി. ഗസ്സയിൽ യുദ്ധം അവസാനിപ്പിക്കുകയും ഹമാസിനെ വിജയിപ്പിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഹിസ്ബുല്ല തങ്ങളുടെ ഓപ്പറേഷൻ അനുദിനം തുടരുകയാണെന്നും ഗസ്സയിലോ വെസ്റ്റ് ബാങ്കിലോ പോകാതെ ഇസ്രായേൽ സൈന്യത്തെ ലെബനൻ അതിർത്തിയിൽ തന്നെ തളച്ചിടുമെന്നും നസ്‌റുല്ല പറഞ്ഞു. തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഒക്‌ടോബർ എട്ട് മുതലാണ് ഹിസ്ബുല്ല ഈ യുദ്ധക്കളത്തിൽ ഇറങ്ങിയതെന്നും പറഞ്ഞു. ലെബനാൻ അതിർത്തിയിൽ ഇസ്രായേൽ സേനയുമായി ദിവസേനയുള്ള വെടിവയ്പ്പ് ചെറുതായി തോന്നുമെങ്കിലും ഇത് വളരെ പ്രധാനമാണെന്നും 1948 ന് ശേഷം ഇത് അസാധാരണമാണെന്നും പറഞ്ഞു. ഇതുവരെ 57 ഹിസ്ബുല്ല പോരാളികൾ കൊല്ലപ്പെട്ടതായും നസ്റുല്ല സ്ഥിരീകരിച്ചു.

വിജയം വരെ പോരാടുമെന്നും ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ അറബ്-മുസ്ലിം രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഹസൻ നസ്‌റുല്ല ആവശ്യപ്പെട്ടു. ഇസ്രായേലിന് ഇന്ധനം നൽകുന്നത് അവസാനിപ്പിക്കണമെന്നും പറഞ്ഞു.

മാനുഷികവും ധാർമികവും മതപരവുമായി വീക്ഷണങ്ങളിലൂടെയെല്ലാം ഫലസ്തീനിലെ യുദ്ധം സത്യസന്ധവും ശ്രേഷ്ഠവുമുള്ളതാണെന്നും ഉറച്ച വിശ്വാസം, അചഞ്ചല ബോധ്യം, ഭക്തി, ലക്ഷ്യത്തോടുള്ള പ്രതിബദ്ധത എന്നിവയിലാണ് നമ്മുടെ യഥാർത്ഥ ശക്തിയെന്നും നസ്‌റുല്ല പറഞ്ഞു.

സമൂഹ മാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലും ചർച്ചയായ പ്രസംഗം അൽ ജസീറ ചാനൽ ഇംഗ്ലീഷ് പരിഭാഷയടക്കം ലൈവ് ബ്രോഡ്കാസ്റ്റ് ചെയ്യുന്നുണ്ട്. എക്‌സിലടക്കം വിവരങ്ങൾ പലരും പങ്കുവെക്കുന്നുമുണ്ട്.

വടക്കൻ, മധ്യ, തെക്കൻ ഗസ്സകളിൽ ആക്രമണംരൂക്ഷമായി തുടരുന്നതിനിടെ മരണം 21,110 ആയി. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവരുടെ എണ്ണം 55,000 കടന്നു. ചികിത്സാ സംവിധാനങ്ങൾ ഇല്ലാത്തതു കാരണം പരിക്കേറ്റവരിൽ പലരും മരണപ്പെടുന്ന സ്ഥിതിയാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെസ്റ്റ് ബാങ്കിലെ നൂർ ശംസ് ക്യാമ്പിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ ഏഴ് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗസ്സക്കു പുറമെ വെസ്റ്റ് ബാങ്കിൽ നിന്നും നിരവധി ഫലസ്തീനികളെ സൈന്യം പിടിച്ചു കൊണ്ടുപോയി. ഇസ്രായേൽ കൈമാറിയ എൺപതോളം മൃതദേഹങ്ങളിൽ പലതും വികൃതമാക്കപ്പെട്ട നിലയിലാണെന്ന് ഫലസ്തീൻ അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ സൈനികരുണ്ടോ എന്നുറപ്പു വരുത്താനാണ് മൃതദേഹങ്ങൾ കൊണ്ടുപോയതെന്ന് ഇസ്രായേൽ അധികൃതർ പറഞ്ഞു.

ഗസ്സയിൽ മാരകവും അത്ഭുതപ്പെടുത്തുന്നതുമായ യുദ്ധഘട്ടമാണ് ഇനി വരാനിരിക്കുന്നതെന്ന് ഇസ്രായേൽ മന്ത്രി ബെന്നി ഗാന്റ്‌സ് പറഞ്ഞു. ശത്രുവിനെതിരെ ഗസ്സയിൽ അതിശക്തമായ പോരാട്ടം തുടരുന്നതായി അൽഖസ്സാം ബ്രിഗേഡ് അറിയിച്ചു. നിരവധി സൈനിക വാഹനങ്ങൾ തകർത്തു. സൈനികനഷ്ടം ഇസ്രായേൽ വെളിപ്പെടുത്തുന്നതിനേക്കാൾ എത്രയോ ഇരട്ടിയാണെന്നും അൽ ഖസ്സാം ബ്രിഗേഡ് പറഞ്ഞു. അതിനിടെ തങ്ങളുടെ മൂന്ന് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ഇന്നലെ മാത്രം പരിക്കേറ്റ ഇരുപതിലേറെ സൈനികരെ കൊണ്ടുവന്നതായി ഇസ്രായേലിലെ രണ്ട് ആശുപത്രി അധികൃതർ വെളിപ്പെടുത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (7 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (23 minutes ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (1 hour ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (1 hour ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (2 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (4 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (4 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (4 hours ago)

Malayali Vartha Recommends