മധ്യപ്രദേശില്‍ പടക്ക നിര്‍മാണ ശാലയിലെ സ്‌ഫോടനത്തില്‍ 11 പേര്‍ മരിച്ചു

മധ്യപ്രദേശിലെ ഹാര്‍ദയില്‍ പടക്ക നിര്‍മാണ ശാലയിലെ സ്‌ഫോടനത്തില്‍ 11പേര്‍ മരിച്ചു. 59 പേര്‍ക്ക് പരിക്കേറ്റു. ഒന്നിന് പുറകെ ഒന്നായി നിരവധി സ്‌ഫോടനങ്ങള്‍ സംഭവിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി വരികയാണ്. 70 ആംബുലന്‍സുകള്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
നിരവധി പേര്‍ ഫാക്ടറിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരും ജീവനക്കാരും സംഭവസ്ഥലത്തെത്തി ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് യോഗം വിളിച്ചു. കൂടാതെ മന്ത്രി ഉദയ് പ്രതാപിനോട് എത്രയും വേഗം സംഭവസ്ഥലത്തേക്ക് പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















