ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി; യാത്രയ്ക്കിടെ ദുര്‍ഗന്ധം നേരിട്ടതിനെ തുടര്‍ന്നാണ് ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കിയത്

ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി. യാത്രയ്ക്കിടെ ദുര്‍ഗന്ധം നേരിട്ടതിനെ തുടര്‍ന്നാണ് ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കിയത്. ഡല്‍ഹി വിമാനത്താവളത്തില്‍ തന്നെയാണ് തിരിച്ചിറക്കിയത്.വെള്ളിയാഴ്ച രാവിലെയായിരുന്നു ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായത് .
6ഇ 449 ഇന്‍ഡിഗോ വിമാനത്തിലാണ് ദുര്‍ഗന്ധം ഉണ്ടായത്. പ്രവര്‍ത്തന മാനദണ്ഡത്തിനോടനുബന്ധിച്ച് പൈലറ്റ് ഡല്‍ഹി വിമാനത്താവളത്തിലേക്ക് തന്നെ വിമാനം തിരിച്ചുവിട്ടു . യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനോടനുബന്ധിച്ചായിരുന്നു ഇത്തരത്തിലൊരു നീക്കം നടത്തിയത്
എന്നാൽ ഇഇഇ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. യാത്രക്കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച ഇന്‍ഡിഗോ വിമാന അധികൃതര്‍, യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം ഏര്‍പ്പാടാക്കിയതായും വ്യക്തമാക്കി.
https://www.facebook.com/Malayalivartha




















