ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ ലോറി ബസില്‍ ടിച്ച് ആറ് മരണം.. ഇരുപതിലേറെ പേര്‍ക്ക് പരുക്ക, ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അപകടം

ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ ലോറി ബസില്‍ ടിച്ച് ആറ് മരണം. ഇരുപതിലേറെ പേര്‍ക്ക് പരിക്ക്. ചെന്നൈയില്‍ നിന്ന് ഹൈദരബാദിലേക്ക് പോയ സ്വകാര്യ ടൂറിസ്റ്റ് ബസുമായി ലോറി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം.
നിയന്ത്രണം നഷ്ടമായ വാഹനം എതിര്‍ദിശയില്‍ വന്ന സ്വകാര്യ ബസില്‍ ഇടിക്കുകയായിരുന്നു. നാല് പേര്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. രണ്ടുപേര്‍ നെല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ചും മരിച്ചു.
പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha




















