Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

നെഞ്ചുവേദനയെ തുടർന്ന് ബോളിവുഡ് നടനും ബിജെപി നേതാവുമായ മിഥുൻ ചക്രവർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു!!!

10 FEBRUARY 2024 02:34 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് നടനും ബിജെപി നേതാവുമായ മിഥുൻ ചക്രവർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലാണ് മിഥുനെ പ്രവേശിപ്പിച്ചിരിക്കുന്നത്. 73 വയസ്സായ മിഥുൻ ചക്രവർത്തിക്ക് ഇന്ന് രാവിലെ നെഞ്ചിൽ വേദന അനുഭവപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

ചെറിയ രീതിയിൽ അസ്വസ്ഥതയും അനുഭവപ്പെട്ടതോടെ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം. അതേസമയം അദ്ദേഹത്തിൻ്റെ ആരോഗ്യനില സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ബോളിവുഡ് നടിയും നർത്തകിയുമായ മൗനി റോയ്, ശുഭശ്രീ ഗാംഗുലി, ശ്രബന്തി ചാറ്റർജി, പൂജ ബാനർജി എന്നിവർക്കൊപ്പം ഡാൻസ് ബംഗ്ലാ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ വിധി കർത്താവായിട്ടായിരുന്നു മിഥുൻ ചക്രവർത്തി അവസാനമായി പ്രത്യക്ഷപ്പെട്ടത്.

 

1976ൽ മൃഗയ എന്ന നാടകത്തിലൂടെയാണ് അദ്ദേഹം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. ഹിന്ദി, ബംഗാളി, ഒഡിയ, ഭോജ്പൂരി, തമിഴ് തുടങ്ങി നിരവധി ഭാഷകളിൽ 350-ഓളം ചിത്രങ്ങളിൽ അദ്ദേഹം തന്റെ അഭിനയ മികവ് കാഴ്ച വച്ചിട്ടുണ്ട്.

അടുത്തിടെയാണ് മിഥുൻ ചക്രവർത്തിക്ക് പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചത്. പത്മഭൂഷൺ ലഭിച്ചതിൽ ശേഷം സന്തോഷം പ്രകടിപ്പിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. ഈ അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും എല്ലാവരോടും പൂർണ്ണഹൃദയത്തോടെ നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും മിഥുൻ ചക്രവർത്തി വ്യക്തമാക്കിയിരുന്നു. എനിക്ക് വേണ്ടി ഞാൻ ആരോടും ഒന്നും ചോദിച്ചിട്ടില്ല.

 

ചോദിക്കാതെ എന്തെങ്കിലും കിട്ടിയതിൽ അതിയായ സന്തോഷം തോന്നുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 'ഇത്രയും സ്നേഹവും ബഹുമാനവും നൽകിയതിന് എല്ലാവർക്കും നന്ദി. ഈ അവാർഡ് ഞാൻ എൻ്റെ ആരാധകർക്ക് സമർപ്പിക്കുന്നു. എനിക്ക് നിസ്വാർത്ഥ സ്നേഹം നൽകിയ ലോകമെമ്പാടുമുള്ള എൻ്റെ ആരാധകർക്കുള്ളതാണ് ഈ അവാർഡ്. എൻ്റെ ഈ അവാർഡ് എല്ലാ അഭ്യുദയകാംക്ഷികൾക്കും സമർപ്പിക്കുന്നു´´- എന്നാണ് മിഥുൻ ചക്രവർത്തി വ്യക്തമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (25 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (1 hour ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (2 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends