തമിഴ്‌നാട്ടില്‍ സെന്തില്‍ ബാലാജി മന്ത്രി സ്ഥാനം രാജി വച്ചു...അനധികൃത പണമിടപാടു കേസില്‍ ജൂണ്‍ 14നു സെന്തില്‍ ബാലാജി അറസ്റ്റിലായിരുന്നു, ജയിലിലാണെങ്കിലും അദ്ദേഹം വകുപ്പില്ലാ മന്ത്രിയായി സ്റ്റാലിന്‍ മന്ത്രിസഭയില്‍ തുടരുകയായിരുന്നു

തമിഴ്‌നാട്ടില്‍ സെന്തില്‍ ബാലാജി മന്ത്രി സ്ഥാനം രാജി വച്ചു. അനധികൃത പണമിടപാടു കേസില്‍ ജൂണ്‍ 14നു സെന്തില്‍ ബാലാജി അറസ്റ്റിലായിരുന്നു. ജയിലിലാണെങ്കിലും അദ്ദേഹം വകുപ്പില്ലാ മന്ത്രിയായി സ്റ്റാലിന്‍ മന്ത്രിസഭയില്‍ തുടരുകയായിരുന്നു. ഒന്‍പത് മാസത്തിനു ശേഷമാണ് രാജി വച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് സെന്തില്‍ ബാലാജി മദ്രാസ് ഹൈക്കോടതി, സുപ്രീം കോടതികളില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ തള്ളിയിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ രാജി. സ്റ്റാലിന്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്നു സെന്തില്‍. നിലവില്‍ പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് സെന്തില്‍ ബാലാജി.
"
https://www.facebook.com/Malayalivartha





















