Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ആദ്യം കുടുംബം മൊത്തം... കുടുംബത്തിലെ എല്ലാവര്‍ക്കും സീറ്റുറപ്പിച്ച് ഗാന്ധി കുടുംബം; സോണിയ രാജ്യസഭയിലേക്കെന്ന് റിപ്പോര്‍ട്ട്; റായ്ബറേലിയില്‍ പ്രിയങ്ക ഇറങ്ങിയേക്കും; വയനാട്ടില്‍ രാഹുല്‍ ഗാന്ധി; സീറ്റില്ലാതെ കമല്‍നാഥ് പടിയിറങ്ങുമ്പോള്‍ വലിയ വിമര്‍ശനം

13 FEBRUARY 2024 07:53 AM IST
മലയാളി വാര്‍ത്ത

മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി കമല്‍നാഥ് ഒരു രാജ്യസഭാ സീറ്റ് കിട്ടാതെ കോണ്‍ഗ്രസില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ജയസാധ്യതയുള്ള 3 സീറ്റുകള്‍ കുടുംബത്തിനായി മാറ്റിവച്ചു. കോണ്‍ഗ്രസ് മുന്‍അധ്യക്ഷ സോണിയാ ഗാന്ധി ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തിരക്കില്‍നിന്ന് മാറി രാജ്യസഭയിലെത്താന്‍ സാധ്യത. രാജസ്ഥാനില്‍ ഒഴിവുവരുന്ന സീറ്റില്‍ നിന്ന് സോണിയയെ രാജ്യസഭയിലെത്തിക്കാനാണ് പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നത്.

നിലവില്‍ സോണിയയുടെ മണ്ഡലമായ യു.പി.യിലെ റായ്ബറേലിയില്‍നിന്ന് മകളും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി ലോക്സഭയിലേക്ക് മത്സരിച്ചേക്കും. അങ്ങനെയാണെങ്കില്‍ പ്രിയങ്കയുടെ ആദ്യ തിരഞ്ഞെടുപ്പാകുമിത്. 2006 മുതല്‍ സോണിയയാണ് ലോക്സഭയില്‍ റായ്ബറേലിയെ പ്രതിനിധാനം ചെയ്യുന്നത്. ആരോഗ്യപ്രശ്‌നങ്ങളുള്ള സാഹചര്യത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ എഴുപത്തിയേഴുകാരിയായ സോണിയ ആഗ്രഹം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

2019-ല്‍ കോണ്‍ഗ്രസിന്റെ പ്രകടനം ദയനീയമായിരുന്നിട്ടും രാഹുല്‍ ഗാന്ധി അമേഠിയില്‍ തോറ്റിട്ടും റായ്ബറേലി നിലനിര്‍ത്താന്‍ സോണിയക്കു കഴിഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശനത്തിനൊരുങ്ങുന്ന പ്രിയങ്കയെ സംബന്ധിച്ചിടത്തോളം റായ്ബറേലി സുരക്ഷിത മണ്ഡലമാകുമെന്നാണ് വിലയിരുത്തല്‍. 1950 മുതല്‍ കോണ്‍ഗ്രസിന്റെ കോട്ടയായ ഈ സീറ്റ് ആദ്യമായി പ്രതിനിധാനം ചെയ്തത് പ്രിയങ്കയുടെ മുത്തച്ഛന്‍ ഫിറോസ് ഗാന്ധിയാണ്.

2019 ജനുവരിയില്‍ ഔപചാരികമായി രാഷ്ട്രീയപ്രവേശം നടത്തിയ പ്രിയങ്ക ആ വര്‍ഷം വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മത്സരിക്കുമെന്ന് കരുതിയിരുന്നെങ്കിലും അവസാനനിമിഷം പിന്മാറി. അന്ന് പാര്‍ട്ടിയെ നയിച്ചിരുന്ന രാഹുല്‍ ഗാന്ധി, ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ദൗത്യം പ്രിയങ്കയെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍, ലോക്സഭയിലേക്കും നിയമസഭയിലേക്കും നടന്ന തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. നേടിയ തകര്‍പ്പന്‍വിജയം ആ ശ്രമം തകര്‍ത്തു.

ഈ മാസം 27-നാണ് 15 സംസ്ഥാനങ്ങളിലായി 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള മത്സരം. കോണ്‍ഗ്രസില്‍നിന്ന് മനു അഭിഷേക് സിങ്‌വി, അജയ് മാക്കന്‍, അഖിലേഷ് പ്രസാദ് സിങ് എന്നിവര്‍ക്ക് സീറ്റു കിട്ടാന്‍ സാധ്യതയുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

സോണിയാ ഗാന്ധി മധ്യപ്രദേശില്‍നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് ഘടകം അഭ്യര്‍ത്ഥിച്ചു. മധ്യപ്രദേശ് ജനതയുടെ ശബ്ദം രാജ്യസഭയില്‍ കൂടുതല്‍ ശക്തമാക്കാന്‍ സോണിയയുടെ സാന്നിധ്യം സഹായിക്കുമെന്നും പി.സി.സി. അഭിപ്രായപ്പെട്ടു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും കഴിഞ്ഞയാഴ്ച സോണിയയോട് തന്റെ സംസ്ഥാനത്ത് ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍നിന്ന് മത്സരിക്കാന്‍ അഭ്യര്‍ഥിച്ചിരുന്നു.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വളരെ നേരത്തെ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് (മാണി വിഭാഗം). കോട്ടയത്ത് തോമസ് ചാഴികാടനായിരിക്കും എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെന്ന് ജോസ് കെ മാണിയാണ് പ്രഖ്യാപിച്ചത്. പാര്‍ട്ടി നേതൃയോഗങ്ങള്‍ക്ക് ശേഷമാണ് ജോസ് കെ മാണി ചാഴികാടന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. വികസന കാര്യങ്ങളില്‍ ഒന്നാമനാണ് തോമസ് ചാഴികാടനെന്ന് ജോസ് കെ മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീരുമാനം ഏകകണ്ഠമായിരുന്നുവെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

1991ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സഹോദരന്‍ ബാബു ചാഴിക്കാടന്‍ ഇടിമിന്നലേറ്റ് മരിച്ചതിനെ തുടര്‍ന്ന് സഹോദരനായ തോമസ് ചാഴിക്കാടനെ കെ എം മാണിയാണ് രാഷ്ട്രീയത്തിലിറക്കിയത്. 1991, 1996, 2001, 2006 തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി നിയമസഭാഗമായിരുന്നു തോമസ് ചാഴിക്കാടന്‍. 2011ലും 2016 ലും നിയമസഭ തെരഞ്ഞെടുപ്പുകളില്‍ തോല്‍വി വരിച്ചു. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി കോട്ടയം പാര്‍ലമെന്റില്‍ സ്ഥാനാര്‍ഥിയായി. സിപിഎമ്മിലെ വി.എന്‍.വാസവനെ 1,06,259 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (2 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (2 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (3 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (3 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (3 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (4 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (4 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (5 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (5 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (5 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (5 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (6 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

Malayali Vartha Recommends