കര്‍ഷകരുമായുള്ള ചര്‍ച്ച പരാജയം.... സമരവുമായി മുന്നോട്ടുപോകാനൊരുങ്ങി കര്‍ഷകനേതാക്കള്‍, ഇന്ന് രാവിലെ പത്തു മണിയോടെ ഡല്‍ഹി ചലോ മാര്‍ച്ച് തുടങ്ങുമെന്ന് കര്‍ഷകര്‍

കര്‍ഷകരുമായുള്ള ചര്‍ച്ച പരാജയം.... സമരവുമായി മുന്നോട്ടുപോകാനൊരുങ്ങി കര്‍ഷകനേതാക്കള്‍, ഇന്ന് രാവിലെ പത്തു മണിയോടെ ദില്ലി ചലോ മാര്‍ച്ച് തുടങ്ങുമെന്ന് കര്‍ഷകര്‍. താങ്ങുവില സംബന്ധിച്ച് ധാരണയില്‍ എത്തിയില്ലെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു.
അതേസമയം, കര്‍ഷകരുടെ ഡല്‍ഹി മാര്‍ച്ചിനെ നേരിടാന്‍ ഹരിയാന ദില്ലി അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഹരിയാനയിലെ ഏഴ് ജില്ലകളില്‍ നിരോധനാജ്ഞയും ഇന്‍ര്‍നെറ്റ് നിരോധനവും പ്രഖ്യാപിച്ചു.
കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് കടക്കുന്നത് തടയാനായി അതിര്‍ത്തികള്‍ അടച്ചു താങ്ങുവില ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഇരുനൂറോളം കര്‍ഷക സംഘടനകളാണ് ചൊവ്വാഴ്ച സമരം പ്രഖ്യാപിച്ചത്. രണ്ട് വര്‍ഷം മുന്‍പ് നടന്ന കര്‍ഷക സമരത്തിലെ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനായി കടുത്ത നിയന്ത്രണങ്ങളാണ് ഹരിയാന ഡല്‍ഹി അതിര്‍ത്തികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പഞ്ചാബില്‍ നിന്ന് ഹരിയാനയിലേക്ക് കര്‍ഷകര്‍ കടക്കാതിരിക്കാനായി അതിര്‍ത്തികള്‍ പൊലീസ് ബാരിക്കേഡും കോണ്‍ക്രീറ്റ് ബ്ലോക്കുകളും അടച്ചു. ഹരിയാനയില്‍ നിന്ന് ഡല്‍ഹിയിലേക്ക് കടക്കുന്ന ഭാഗങ്ങളിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
"
പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതരവ വിഭാഗം ഉള്‍പ്പെടെയുള്ള ഇരുനൂറോളം കര്‍ഷക സംഘടനകളാണ് മാര്‍ച്ചിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha





















