'ജനറല്‍ റാവത്തിന്റെ വിയോഗം രാഷ്ട്രത്തിന് നികത്താനാവാത്ത നഷ്ടം...അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളില്‍ പോലും അദ്ദേഹം ഡ്യൂട്ടിയിലായിരുന്നു... രാജ്യത്തെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്തിന്റെ പൂര്‍ണകായ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ഡെറാഡൂണിലെ ടണ്‍സ് ബ്രിഡ്ജ് സ്‌കൂളിലാണ് പ്രതിമ സ്ഥാപിച്ചത്. ഭാവി തലമുറകള്‍ക്ക് പ്രചോദനമായി നിലകൊള്ളുന്ന ധീര സൈനികനായിരുന്നു ജനറല്‍ റാവത്തെന്ന് പ്രതിരോധമന്ത്രി ഓര്‍മിച്ചു. 'ജനറല്‍ റാവത്തിന്റെ വിയോഗം രാഷ്ട്രത്തിന് നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളില്‍ പോലും അദ്ദേഹം ഡ്യൂട്ടിയിലായിരുന്നു. അദ്ദേഹത്തിന്റെ പ്രതിബദ്ധതയും അര്‍പ്പണബോധവും രാജ്യസ്‌നേഹവും അവസാനം വരെ അനുഭവിച്ചറിയാന്‍ കഴിഞ്ഞു'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2021 ഡിസംബര്‍ എട്ടിന് തമിഴ്നാട്ടിലെ കൂനൂരിന് സമീപം ഹെലികോപ്റ്റര്‍ അപകടത്തിലാണ് ജനറല്‍ റാവത്തും ഭാര്യ മധുലിക റാവത്തും 12 സൈനികരും മരണമടഞ്ഞത്.
"
https://www.facebook.com/Malayalivartha