അവധി ആഘോഷിക്കാനെത്തിയത് അന്ത്യയാത്രയായി.... ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയില്‍ പാരാഗ്ലൈഡിംഗിനിടെ വീണ് 26 വയസ്സുകാരിക്ക് ദാരുണാന്ത്യം....

ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയില്‍ പാരാഗ്ലൈഡിംഗിനിടെ വീണ് 26 വയസ്സുകാരിക്ക് ദാരുണാന്ത്യം.... ഞായറാഴ്ചയാണ് അപകടമുണ്ടായത്. ഹൈദരാബാദ് സ്വദേശിയായ 26 വയസ്സുകാരി നവ്യയാണ് മരിച്ചത്.
സംഭവത്തില്‍ പാരാഗ്ലൈഡിംഗ് പൈലറ്റിനെയും കമ്പനി ഉടമയെയും അറസ്റ്റ് ചെയ്തു. ഇയാളുടെ പിഴവാണ് അപകടത്തിന് കാരണമെന്ന് കുളുവിലെ ടൂറിസം ഓഫീസര്‍ പറഞ്ഞു. മജിസ്ട്രേറ്റ് തല അന്വേഷണത്തിനും ഉത്തരവായി.
തെലങ്കാനയിലെ സംഗറെഡ്ഡി സ്വദേശിയായ നവ്യ ഭര്‍ത്താവ് സായ് മോഹനും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം അവധി ആഘോഷിക്കാനാണ് കുളുവില്‍ എത്തിയതെന്ന് പട്ലികുഹല്‍ പൊലീസ് . ചണ്ഡിഗഡിലെ മൊഹാലിയിലാണ് ഇരുവരും താമസിച്ചിരുന്നത്. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരായിരുന്നു ദമ്പതികള്‍. കുളുവിലെ ദോഭി ഗ്രാമത്തിലാണ് നവ്യയും സഹപ്രവര്‍ത്തകരും പാരാഗ്ലൈഡിംഗിന് എത്തിയത്.
പാരാഗ്ലൈഡിംഗിനിടെ നവ്യ മുകളില്‍ നിന്ന് വീഴുകയായിരുന്നു. സുരക്ഷാ ബെല്‍റ്റ് ശരിയായി ധരിപ്പിക്കാത്തതാണ് അപകട കാരണമെന്ന് കണ്ടെത്തി. പാരാഗ്ലൈഡിംഗ് സര്‍വീസ് കമ്പനിക്കും പൈലറ്റിനും ലൈസന്‍സുണ്ടായിരുന്നു. സാഹസിക വിനോദത്തിനായി ഉപയോഗിക്കുന്ന എല്ലാ സുരക്ഷാ ഉപകരണങ്ങളും ഇവരുടെ കൈവശമുണ്ടായിരുന്നു. എന്നാല്‍ സുരക്ഷ ഉറപ്പാക്കുന്നതിലെ പൈലറ്റിന്റെ അശ്രദ്ധയാണ് യുവതിയുടെ ദാരുണാന്ത്യത്തിന് കാരണമെന്ന് പൊലീസ്.
പാരാഗ്ലൈഡിംഗ് പൈലറ്റ് രാഹുല്‍ സിംഗിനെയും റിവ്യാന്‍ഷ് അഡ്വഞ്ചേഴ്സ് ഉടമയായ ഗാന്‍ശ്യാം സിംഗിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 336 (ജീവനോ സുരക്ഷയോ അപകടപ്പെടുത്തല്‍), 304-എ (അശ്രദ്ധ മൂലമുള്ള മരണം) എന്നിവ പ്രകാരമാണ് കേസെടുത്തത്. സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. നവ്യയുടെ മൃതദേഹം കുളുവിലെ പ്രാദേശിക ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം അന്തിമ ചടങ്ങുകള്‍ക്കായി കുടുംബത്തിന് വിട്ടുകൊടുത്തു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ദോഭിയില്‍ പാരാഗ്ലൈഡിംഗ് നിര്‍ത്തിവച്ചു.
"
https://www.facebook.com/Malayalivartha





















