'വംശഹത്യക്ക് പേരുകേട്ടയാളാണ് മമത, വിവാഹിതരായ ഹിന്ദു യുവതികളെ തൃണമൂൽ കോൺഗ്രസ് ഗുണ്ടകൾ ലക്ഷ്യമിടുന്നു', മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് സ്മൃതി ഇറാനി...!!

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. സന്ദേശ്ഖാലി വിഷയത്തിലാണ് രൂക്ഷവിമർശനവുമായി കേന്ദ്ര മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. വംശഹത്യക്ക് പേരുകേട്ടയാളാണ് മമതയെന്നും വിവാഹിതരായ ഹിന്ദു യുവതികളെ തൃണമൂൽ കോൺഗ്രസ് ഗുണ്ടകൾ ലക്ഷ്യമിടുകയാണെന്നും അവർ തുറന്നടിച്ചു. തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖും സംഘവും തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് സന്ദേശ്ഖാലിയിലെ സ്ത്രീകൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്മൃതി ഇറാനിയുടെ പ്രതികരണം.
ദുരനുഭവങ്ങൾ പങ്കുവച്ച സ്ത്രീകളുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ എല്ലാവരും അന്വേഷിച്ച വ്യക്തിയാണ് ഷെയ്ഖ് ഷാജഹാനെന്നും റേഷൻ കുംഭകോണ കേസിൽ ഇഡി അന്വേഷിക്കുന്ന പ്രതിയാണിയാളെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. പൗരന്മാർ എന്ന നിലയിൽ നമുക്ക് നിശബ്ദരായ കാഴ്ചക്കാരാകാൻ കഴിയുമോ എന്നും ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സ്മൃതി ഇറാനി ചോദിച്ചു. ഷെയ്ഖ് ഷാജഹാൻ എവിടെ… ഹിന്ദു സ്ത്രീകളെ നശിപ്പിക്കുന്നതിനും ബലാത്സഗത്തിനിരയാക്കുന്നതിനും എന്തിനാണ് മമത കൂട്ടുനിന്നത് -സ്മൃതി ഇറാനി ചോദിച്ചു.
സന്ദേശഖാലിയിലെ സ്ത്രീകൾ നിരന്തരം പീഡിപ്പിക്കപ്പെടുന്ന സംഭവത്തിൽ സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. തൃണമൂൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ചാ പ്രവർത്തകരുടെ പ്രതിഷേധം ശക്തമാണ്. നഗരത്തിന്റെ വിവിധ പോലീസ് സ്റ്റേഷനുകൾക്ക് മുന്നിലാണ് പ്രതിഷേധം. പ്രാദേശിക ടിഎംസി നേതാവ് ഷെയ്ഖ് ഷാജഹാനും സംഘവും തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നും ബലപ്രയോഗത്തിലൂടെ തങ്ങളുടെ സ്വത്തുക്കൾ കൈക്കലാക്കിയെന്ന് സന്ദേശ്ഖാലിയിലെ സ്ത്രീകൾ വെളിപ്പെടുത്തി.
അതേസമയം, സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ ഡിഐജി റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ 10 അംഗ സംഘത്തെ പശ്ചിമ ബംഗാൾ സർക്കാർ രൂപീകരിച്ചിട്ടുണ്ട്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിക്കുന്ന സ്ത്രീകളുമായി സംഘം നേരിട്ട് സംസാരിക്കും. ജനുവരി അഞ്ചിന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിനും സന്ദേശ്ഖാലി സാക്ഷ്യം വഹിച്ചിരുന്നു.
റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിൻ്റെ സ്ഥാപനത്തിൽ പരിശോധന നടത്താനെത്തി ഉദ്യോഗസ്ഥർക്ക് നേരയാണ് അക്രമം നടന്നത്. റേഷൻ കുംഭകോണക്കേസിൽ തൻ്റെ വസതിയിൽ നടത്തിയ റെയ്ഡിനിടെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ജനക്കൂട്ടം ആക്രമിച്ചതു മുതൽ തിരയുന്ന ഷാജഹാൻ ഷെയ്ഖ് ഒളിവിലാണ്.
സന്ദേശ്ഖാലി സന്ദർശിച്ച ഗവർണർ സിവി ആനന്ദ ബോസിന്റെ വാഹനം ആളുകൾ തടഞ്ഞിരുന്നു. "ഞാൻ കണ്ടത് ഭയാനകവും ഞെട്ടിപ്പിക്കുന്നമായിരുന്നു. കബിഗുരു രവീന്ദ്രനാഥ ടാഗോറിൻ്റെ ഭൂമിയിൽ ഇത് സംഭവിക്കുമെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല," അദ്ദേഹം പറഞ്ഞതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
https://www.facebook.com/Malayalivartha





















