യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും... പത്രിക സമര്‍പ്പിക്കാന്‍ സോണിയയെ എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ഗാന്ധിയും അനുഗമിക്കും

യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും... പത്രിക സമര്‍പ്പിക്കാന്‍ സോണിയയെ എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ഗാന്ധിയും അനുഗമിക്കും.
രാജസ്ഥാനില്‍ നിന്നാവും സോണിയ രാജ്യസഭയിലെത്തുക എന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മൂന്ന് സീറ്റുകള്‍ ഒഴിവുവരുന്ന രാജസ്ഥാനില്‍ ഒരുസീറ്റിലേക്കാണ് കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ സാധിക്കുക.
കോണ്‍ഗ്രസിന് ഭരണമുള്ള തെലങ്കാനയില്‍ നിന്നോ കര്‍ണാടകയില്‍ നിന്നോ സോണിയ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, ഗാന്ധി കുടുംബം ഹിന്ദി ഹൃദയഭൂമി ഉപേക്ഷിക്കുന്നില്ല എന്ന സന്ദേശം നല്‍കാന്‍ കൂടിയാവും, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭരണം കൈവിട്ട രാജസ്ഥാനില്‍ നിന്ന് സോണിയ രാജ്യസഭയിലേക്ക് പോകുന്നത്.
ഫെബ്രുവരി 27-നാണ് ഒഴിവുവരുന്ന സീറ്റുകളിലേക്ക് രാജ്യസഭാ തിരഞ്ഞെടുപ്പ്. വ്യാഴാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 15 സംസ്ഥാനങ്ങളിലാണ് രാജ്യസഭയി തിരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശില്‍ പത്തും മഹാരാഷ്ട്രയിലും ബിഹാറിലും ആറുവീതവും മധ്യപ്രദേശിലും ബംഗാളിലും അഞ്ചും ഗുജറാത്തിലും കര്‍ണാടകയിലും നാലും ആന്ധ്രയിലും തെലങ്കാനയിലും രാജസ്ഥാനിലും ഒഡിഷയിലും മൂന്ന് വീതവും ഉത്തരാഖണ്ഡിലും ഛത്തീസ്ഗഢിലും ഹരിയാനയിലും ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഓരോ സീറ്റുമാണ് ഒഴിവുള്ളത്
"
https://www.facebook.com/Malayalivartha





















