അമേഠിയില്‍ കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിക്ക് ശേഷം റായ്ബറേലിയാണ് അടുത്തതെന്ന് ബിജെപി

അമേഠിയില്‍ കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിക്ക് ശേഷം റായ്ബറേലിയാണ് അടുത്തത്. സോണിയ ഗാന്ധിയുടെ രാജ്യസഭയിലേക്കുള്ള മാറ്റത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ബിജെപി. അമേഠിക്ക് ശേഷം റായ്ബറേലിയിലും കോണ്‍ഗ്രസ് പരാജയം ഏറ്റുവാങ്ങിയതിന്റെ സൂചനയാണിതെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു. റായ്ബറേലിയിലെ പരാജയം ഏറ്റുവാങ്ങിയാണ് സോണിയാ ഗാന്ധിയുടെ രാജ്യസഭയിലേക്ക് പോകാനുള്ള തീരുമാനം. ഗാന്ധി കുടുംബം ഇപ്പോള്‍ തങ്ങളുടെ കോട്ടകള്‍ എന്ന് വിളിക്കപ്പെടുന്ന എല്ലാ മേഖലകളും ഉപേക്ഷിച്ചു. സമാജ്വാദി പാര്‍ട്ടിക്ക് സീറ്റ് വാഗ്ദാനം ചെയ്തിട്ടും ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും അമിത് മാളവ്യ പരിഹസിച്ചു.
കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധി ഇനി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമായത്. രാജസ്ഥാനിലെ ജയ്പൂരിര്‍ നിന്ന് സോണിയയെ രാജ്യസഭയിലേക്ക് അയക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. രാഹുലിന്റെയും പ്രിയങ്ക ഗാന്ധിയുടെയും സാന്നിധ്യത്തില്‍ സോണിയ നാമനിര്‍ദേശ പത്രികയും സമര്‍പ്പിച്ചിരുന്നു. അതേസമയം ആരോഗ്യപരമായ കാരണങ്ങളാലാണ് രാജ്യസഭയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് പോകാന്‍ സോണിയാ ഗാന്ധി തീരുമാനിച്ചതെന്ന് കരുതുന്നു.
ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലം കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമാണ്. ഇതിനെ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ സീറ്റായി കോണ്‍ഗ്രസ് കണക്കാക്കിയിരുന്നു. 2014ലെയും 2019ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ മോദി തരംഗമുണ്ടായിട്ടും ബിജെപിക്ക് ഈ സീറ്റ് നേടാനായില്ല. ഇന്ദിരാഗാന്ധിയും ഫിറോസ് ഗാന്ധിയും ഈ സീറ്റില്‍ നിന്നുള്ള എംപിമാരായിട്ടുണ്ട്. സോണിയ ഗാന്ധി തന്നെ തുടര്‍ച്ചയായി അഞ്ച് തവണ ഈ മണ്ഡലത്തില്‍ നിന്ന് എംപിയാണ്.
സോണിയയെ കൂടാതെ നാല് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറില്‍ നിന്നുള്ള അഖിലേഷ് പ്രസാദ്, ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള അഭിഷേക് മനു സംഗ്വി, മഹാരാഷ്ട്രയില്‍ നിന്നുള്ള ചന്ദ്രകാന്ത് ഹന്ദോര്‍ എന്നിവരുടെ പേരുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ബിഹാര്‍, ഛത്തീസ്ഗഡ്, ഹരിയാന, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 14 സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നും സുധാംശു ത്രിവേദി, ആര്‍പിഎന്‍ സിംഗ് എന്നിവരെ കൂടാതെ മറ്റു ഏഴ് സ്ഥാനാര്‍ത്ഥികള്‍ കൂടി നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഹരിയാനയില്‍ സുഭാഷ് ബറാലയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു.
യുപിയില്‍ നിലവില്‍ 10 രാജ്യസഭാ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇതില്‍ ഏഴ് സീറ്റുകളില്‍ ബിജെപിയും മൂന്നു സീറ്റുകളില്‍ സമാജ്വാദി പാര്‍ട്ടിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ജയാ ബച്ചന്‍, രാംജിലാല്‍ സുമന്‍, അലോക് രഞ്ജന്‍ എന്നിവരെ സമാജ്വാദി പാര്‍ട്ടി രാജ്യസഭയിലേക്ക് സ്ഥാനാര്‍ത്ഥികളാക്കി. അഖിലേഷ് യാദവിന്റെ ഉപദേശകനാണ് അലോക് രഞ്ജന്‍, തിരശ്ശീലയ്ക്ക് പിന്നിലെ പ്രധാന തന്ത്രജ്ഞനായി കണക്കാക്കപ്പെടുന്ന വ്യക്തി കൂടിയാണ് അദ്ദേഹം, അതേസമയം ജയ ബച്ചന്, യാദവ് കുടുംബവുമായി അടുത്ത ബന്ധമുണ്ട്. രാംജിലാല്‍ സുമന് രാജ്യസഭാ സീറ്റ് നല്‍കിയതിലൂടെ ദളിത് വിഭാഗത്തെ സ്വാധീനിക്കുവാനുള്ള ശ്രമങ്ങളാണ് അഖിലേഷ് യാദവ് നടത്തുന്നത്.
https://www.facebook.com/Malayalivartha




















