ഒഡീഷയില്‍ കട്ടക് ഗോപാല്‍പുരിന് സമീപം സ്വകാര്യ ബസ് മറിഞ്ഞ് കണ്ടക്ടര്‍ മരിച്ചു... 12 യാത്രികര്‍ക്ക് പരുക്ക്

ഒഡീഷയില്‍ കട്ടക് ഗോപാല്‍പുരിന് സമീപം സ്വകാര്യ ബസ് മറിഞ്ഞ് കണ്ടക്ടര്‍ മരിച്ചു. ബസ് യാത്രികരായ 12 പേര്‍ക്ക് പരിക്കേറ്റു. കട്ടകിലെ ഗോപാല്‍പുര്‍ ചക്കിന് സമീപം എന്‍എച്ച്-16ല്‍ ബുധനാഴ്ച രാത്രിയാണ് അപകടം നടന്നത്.
ഭുവനേശ്വറില്‍ നിന്ന് കട്ടകിലേക്ക് പോവുകയായിരുന്ന ബസ് ഗോപാല്‍പുരിന് സമീപത്തായി സൈക്കിള്‍ യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറിയുകയായിരുന്നുവെന്ന് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.
പരിക്കേറ്റവരെ എസ്.സി.ബി. മെഡിക്കല്‍ കാഷ്വാലിറ്റിയിലേക്ക് മാറ്റിയതായി ഭുവനേശ്വറിലെ ഡെപ്യൂട്ടി ഫയര്‍ ഓഫീസര്‍ അബാനി കുമാര്‍ സ്വയിന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha




















