ചൈനയ്ക്കുള്ള മുന്നറിയിപ്പ് ; ലക്ഷദ്വീപിനെ ചേർത്ത് പിടിച്ച് മോദി; സമുദ്രസുരക്ഷ ഏറ്റെടുത്ത് ഭാരതം ;ശത്രുക്കളെ കടലിൽ താഴ്ത്തും!!!

ലക്ഷദ്വീപിൽ നാവിക താവളങ്ങൾ നിർമ്മിക്കാനൊരുങ്ങി ഭാരതം. അഗത്തിയിലും മിനിക്കോയിയിലുമാണ് എയർബേസ് ഉൾപ്പെടെയുള്ള നാവിക താവളങ്ങൾ നിർമ്മിക്കുന്നത്. ഇതിന്റെ ഭാഗമായി അഗത്തിയിലെ നാവികത്താവളത്തിലെ റൺവേ നീളം കൂട്ടി ഐ.എൻ.എസ് ജടായു എന്ന പേരിൽ വികസിപ്പിക്കും. മാർച്ച് നാലിനോ അഞ്ചിനോ ആയിരിക്കും നാവിക താവളമായ ഐഎൻഎസ് ജടായുവിന്റെ നിർമ്മാണോദ്ഘാടനം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നിർവഹിക്കുക.
ഐഎൻഎസ് വിക്രമാദിത്യ, ഐഎൻഎസ് വിക്രാന്ത് എന്നിവ ഉൾപ്പെടെ 15 ഓളം യുദ്ധക്കപ്പലുകൾ ഉൾപ്പെടുന്ന കപ്പൽ വ്യൂഹത്തിലായിരിക്കും പ്രതിരോധമന്ത്രി മിനിക്കോയ് ദ്വീപിലെത്തുക. സമുദ്ര സുരക്ഷയുടെ കാര്യത്തിൽ പുതിയ ചുവടുവയ്പ്പിനാകും ഇത് തുടക്കം കുറിക്കുക.
നാവികസേന കമാൻഡർമാരുടെ സംയുക്തയോഗവും പ്രതിരോധ മന്ത്രിയുടെ ലക്ഷദ്വീപ് യാത്രക്കിടെ വിമാനവാഹിനികളിൽ നടക്കും. ഗോവയിൽ നിന്ന് കാർവാർ, കർവാറിൽ നിന്ന് മിനിക്കോയിൽ നിന്ന് കൊച്ചി വരെ യാത്ര ചെയ്തുകൊണ്ടാണ് യോഗം നടക്കുക. രണ്ടാം ഘട്ട യോഗം മാർച്ച് 6-7 തീയതികളിൽ നടക്കും. മിനിക്കോയ് ദ്വീപിൽ പുതിയ എയർസ്ട്രിപ്പ് നിർമ്മിക്കാനും അഗത്തിയിലെ എയർ സ്ട്രിപ്പ് നവീകരിക്കാനും ഐഎൻഎസ് ജടായു നാവികത്താവളം അത്യാധുനിക നിലയിൽ വികസിപ്പിക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചതാായാണ് റിപ്പോർട്ട്. പുതിയ സേനാത്താവളങ്ങൾ നിർമ്മിക്കുന്നതിലൂടെ ഇന്തോ-പസഫിക് മേഖലയിലെ നാവികസേനയുടെ കരുത്ത് വർദ്ധിപ്പിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
ചരക്ക് നീക്കത്തെ മാത്രമല്ല ലക്ഷദീപിന്റെ അടിസ്ഥാന സൗകര്യ നവീകരണത്തിനും ടൂറിസത്തിനും പുതിയ പദ്ധതികൾ ശക്തിപകരും. സൂയസ് കനാലിൽ നിന്ന് തെക്ക്-കിഴക്കൻ ഏഷ്യയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും ശതകോടിക്കണക്കിന് ഡോളർ മൂല്യമുള്ള ചരക്കുകളുമായി കപ്പലുകൾ കടന്നു പോകുന്നത് ഇന്ത്യൻ മഹാസമുദ്രത്തിലെ ഒൻപത് ഡിഗ്രി, 10 ഡിഗ്രി ചാനലുകൾ വഴിയാണ്. ഒൻപത് ഡിഗ്രി ചാനലിൽ മിനിക്കോയ്, അഗത്തി ദ്വീപുകളും 10 ഡിഗ്രി ചാനലിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളുമാണ് സ്ഥിതി ചെയ്യുന്നത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ത്യയുടെ തന്നെ ഭാഗമായ ലക്ഷദ്വീപിലെ ബീച്ചിൽ ഒരു ഹ്രസ്വ സന്ദർശനം നടത്തുന്ന വിഡിയോയും ചിത്രങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലായപ്പോൾ അത് ഏറ്റവും അലോസരപ്പെടുത്തറിയാത്ത മാലിദ്വീപിനെയാണ് . സ്വന്തം രാജ്യത്ത് ആ രാജ്യത്തിൻറെ ഭരണാധികാരിയുടെ ചെറിയൊരു സന്ദർശനം ആയല്ല മാലിദ്വീപ് അത് എടുത്തത് . മറിച്ച് മാലിദ്വീപിനോടുള്ള വെല്ലുവിളി ആയാണ്. മാലിദ്വീപിലെ പ്രധാന വരുമാനം ടൂറിസം ആണ് .
മാത്രമല്ല മാലി സന്ദർശിക്കുന്നതിൽ വലിയ ഒരു പങ്ക് ഇന്ത്യക്കാരാണ് .അത് മറന്നെന്നു മാത്രമല്ല, വിദേശരാജ്യങ്ങളോടും ആ രാജ്യത്തെ ഭരണാധികാരികളോടും സ്വീകരിക്കുന്ന സമീപനത്തിൽ പാലിക്കേണ്ട മാന്യത കളഞ്ഞ് മാലദ്വീപ് മന്ത്രിമാർ മോദിക്കും ഇന്ത്യയ്ക്കുമെതിരെ വാളെടുത്തു. ഇതോടെ മാലിദ്വീപുമായുള്ള ഇന്ത്യയുടെ ബന്ധത്തിനും വിള്ളൽ വീണു . ഇത് ഏറ്റവും സഹായമായത് ഇപ്പോൾ ലക്ഷദ്വീപിനാണ് .
പുതിയ സേനാതാവളം വരുന്നതോടെ ഇന്ത്യാ പസഫിക് മേഖലയിൽ നാവികസേനയുടെ കരുത്ത് വർദ്ധിക്കും. ചരക്ക് നീക്കത്തിനും ലക്ഷദീപിന്റെ അടിസ്ഥാന സൗകര്യ നവീകരണത്തിനും ടൂറിസത്തിനും പുതിയ പദ്ധതികൾ ശക്തിപകരും. തെക്കുകിഴക്കൻ ഏഷ്യയിലേക്കും വടക്കൻ ഏഷ്യയിലേക്കും ശതകോടിക്കണക്കിന് ഡോളർ മൂല്യമുള്ള ചരക്കുകളുമായി കപ്പലുകൾ കടന്നുപോകുന്ന ഇന്ത്യൻ മഹാസമുദ്രത്തിലെ 9 ഡിഗ്രി ചാനലിലാണ് മിനിക്കോയ്, അഗത്തി ദ്വീപുകൾ. മാലദ്വീപിൽ നിന്ന് 524 കിലോമീറ്റർ മാത്രം അകലെയാണ് മിനിക്കോയ് ദ്വീപ്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ സുരക്ഷയ്ക്കും കടൽക്കൊള്ളക്കാരെ നേരിടുന്നതിനും നാവികസേന ലക്ഷദ്വീപ് മേഖലയിൽ നിരന്തരനിരീക്ഷണം നടത്തിവരികയാണ്.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഇന്ത്യ ഇതിനകം തന്നെ സേനാ ശേഷി വികസിപ്പിച്ചിരുന്നു. ഇതിനിടെയാണ് ലക്ഷദ്വീപ്, മിനിക്കോയ് ദ്വീപുകൾ നവീകരിക്കാനുള്ള നീക്കം ആരംഭിച്ചത്. പ്രദേശത്തെ വികസനത്തിനൊപ്പം ദ്വീപുകളിലെ അടിസ്ഥാന സൗകര്യ നവീകരണത്തിനും ടൂറിസം മേഖലയുടെ വളർച്ചയ്ക്കും പദ്ധതികൾ സഹായമാകും. ഇന്ത്യൻ മഹാസമുദ്രത്തിൽ സ്വാധീനമുണ്ടാക്കാൻ ശ്രമിക്കുന്ന ചൈനയ്ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഇന്ത്യൻ പദ്ധതികൾ.
https://www.facebook.com/Malayalivartha




















