ഡല്‍ഹിയിലേക്കുള്ള കര്‍ഷക മാര്‍ച്ച് ഈ മാസം ആറിന് പുനരാരംഭിക്കുമെന്ന് കിസാന്‍ മസ്ദൂര്‍ മോര്‍ച്ച നേതാവ് സര്വാന് സിങ് പന്ഥേര്... മാര്‍ച്ച് 10ന് ഉച്ചയ്ക്ക് 12 മുതല്‍ 4 വരെ കര്‍ഷകര്‍ രാജ്യത്തുടനീളം റെയില്‍വേ ട്രാക്കുകള്‍ ഉപരോധിക്കും
ഡല്‍ഹിയിലേക്കുള്ള കര്‍ഷക മാര്‍ച്ച് ഈ മാസം ആറിന് പുനരാരംഭിക്കുമെന്ന് കിസാന്‍ മസ്ദൂര്‍ മോര്‍ച്ച (കെഎംഎം) നേതാവ് സര്വാന് സിങ് പന്ഥേര്. മാര്‍ച്ച് 10ന് ഉച്ചയ്ക്ക് 12 മുതല്‍ 4 വരെ കര്‍ഷകര്‍ രാജ്യത്തുടനീളം റെയില്‍വേ ട്രാക്കുകള്‍ ഉപരോധിക്കും.
ചണ്ഡീഗഢില്‍ ഒരാഴ്ച മുമ്പ് നടന്ന നാലാം വട്ട ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായതിനെ തുടര്‍ന്നാണ് കര്‍ഷകരെ 'ഡല്‍ഹി ചലോ' പ്രതിഷേധം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നൊഴികെയുള്ള കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്നത്. പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ ശംഭു, ഖനൗരി, ദബ്വാലി എന്നീ അതിര്‍ത്തികളില്‍ കാവല്‍ നില്ക്കും.
ഫെബ്രുവരി 29 വരെ കര്‍ഷകര്‍ തങ്ങളുടെ 'ഡല്‍ഹി ചലോ' മാര്‍ച്ച് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നുവെങ്കിലും പഞ്ചാബ്ഹരിയാന അതിര്‍ത്തിയില്‍ തങ്ങിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha