ആംആദ്മി പാർട്ടിക്ക് 2014 മുതൽ 2022 വരെ 133.54 കോടി രൂപ നൽകി...ഖലിസ്ഥാൻ അനുകൂല സംഘടനാനേതാവ് ഗുർപട്‌വന്ത് സിങ് പന്നു..എഎപി, ഖലിസ്ഥാൻ അനുകൂലികളോടു മറുപടി പറയേണ്ടി വരുമെന്നും പന്നു..

ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റിൽ പ്രതിഷേധം കടുപ്പിക്കാൻ ആം ആദ്മി. ആം ആദ്മി പാർട്ടി (എഎപി) ചൊവ്വാഴ്ച ഡൽഹിയിലെ അതീവ സുരക്ഷാ ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതി വളയും. ഈ സഹാചര്യത്തിൽ ഡൽഹിയിൽ സുരക്ഷ വർധിപ്പിച്ചു.പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ, പ്രധാന റൂട്ടുകളിലെ നിയന്ത്രണങ്ങളെയും വഴിതിരിച്ചുവിടലിനെയും കുറിച്ച് ഡൽഹി ട്രാഫിക് പോലീസ് ഒരു ഉപദേശം പുറപ്പെടുവിച്ചു, തുഗ്ലക് റോഡ്, സഫ്ദർജംഗ് റോഡ്, കെമാൽ അത്താതുർക്ക് മാർഗ് എന്നിവിടങ്ങളിൽ എവിടെയും വാഹനങ്ങൾ നിർത്താനോ പാർക്ക് ചെയ്യാനോ അനുവദിക്കില്ലെന്നും അറിയിച്ചു.ആം ആദ്മി പാർട്ടി നേതാക്കളും പ്രവർത്തകരും രാവിലെ 10 മണിക്ക് രാജ്യതലസ്ഥാനത്തെ പട്ടേൽ ചൗക്ക് ഏരിയയിൽ ഒത്തുചേരും.
പട്ടേൽ ചൗക്കിൽ നിന്ന് തുഗ്ലക്ക് റോഡ് വഴി അതീവ സുരക്ഷയുള്ള ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് മാർച്ച് നടത്തും. എന്നാൽ പാർട്ടിക്ക് അത്തരത്തിലുള്ള ഒരു പ്രതിഷേധവും നടത്താൻ ഡൽഹി പോലീസ് അനുമതി നിഷേധിച്ചു.വ്യാഴാഴ്ച രാത്രി അറസ്റ്റിലായ കെജ്രിവാളിനെ കോടതി മാര്‍ച്ച് 28 വരെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടിരുന്നു. ഒമ്പതുതവണ ബോധപൂര്‍വം സമന്‍സ് അവഗണിച്ച കെജ്രിവാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ഇ.ഡി.യുടെ വാദം അംഗീകരിച്ചാണ് സി.ബി.ഐ.പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ കെജ്രിവാളിനെ കസ്റ്റഡിയില്‍ വിട്ടത്. അറസ്റ്റില്‍നിന്ന് സംരക്ഷണം തേടിയുള്ള കെജ്രിവാളിന്റെ അപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി മണിക്കൂറുകള്‍ക്കകമായിരുന്നു വ്യാഴാഴ്ച രാത്രി അദ്ദേഹത്തെ അറസ്റ്റുചെയ്തത്.
അതേസമയം, അറസ്റ്റ് ചോദ്യംചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അടിയന്തര സിറ്റിങ് നടത്തി തന്നെ ജയില്‍ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെജ്രിവാള്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഹര്‍ജി അടുത്ത ബുധനാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.അതേസമയം മദ്യ നയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരായ പ്രതിഷേധം കടുപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനം. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതി വളഞ്ഞ് പ്രതിഷേധിക്കാന്‍ പാര്‍ട്ടി നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ മാര്‍ച്ചിന് പൊലീസ് അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ അനുമതിയില്ലാതെ തന്നെ മാര്‍ച്ചുമായി മുന്നോട്ട് പോകാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം.ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ന്യൂ ദില്ലി മേഖലയില്‍ ഒരുക്കിയിരിക്കുന്നത്. ഇതോടെ ദില്ലി സംഘര്‍ഷഭരിതമാകുമെന്നാണ് കരുതുന്നത്.
അതിനിടെ കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രൊഫൈല്‍ പിക്ചര്‍ ക്യാമ്പയിനുമായി എഎപി രംഗത്തെത്തി.മോദി കാ സബ്‌സാ ബടാ ഡര്‍ കെജ്രിവാള്‍ (മോദിയുടെ ഏറ്റവും വലിയ പേടി കെജ്രിവാള്‍) എന്ന ഹാഷ് ടാഗോടെയാണ് പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റിയത്. എഎപി നേതാക്കളും പ്രവര്‍ത്തകരും സാമൂഹിക മാധ്യമങ്ങളില്‍ പുതിയ ചിത്രം പോസ്റ്റ് ചെയ്തു. അതിനിടെ ഇഡി കസ്റ്റഡിയിലുള്ള കെജ്രിവാളിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
https://www.facebook.com/Malayalivartha























