കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു....
കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. കാശ്മീരിലെ കുല്‍ഗ്രാം മേഖലയില്‍ ഇന്നലെ രാത്രിയായിരുന്നു ഏറ്റുമുട്ടലുണ്ടായതെന്നാണ് സൂചനകളുള്ളത്.
റെഡ്വാനി പയീന്‍ നിവാസിയും ലഷ്കര്‍ ഇ തോയ്ബ കമാന്‍ഡര്‍ ബാസിത് അഹമ്മദ് ദാര്‍, മോമിന് ഗുല്‍സാര്‍, ഫാഹിം അഹമ്മദ് ബാബ എന്നീ ഭീകരരാണ് കൊല്ലപ്പെട്ടത്.
ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാശ്മീരിലെ കുല്‍ഗാമിലെ റെഡ്വാനി പയീന്‍ മേഖലയില്‍ തിങ്കളാഴ്ച രാത്രി തൊട്ട് സുരക്ഷാ സേന പരിശോധന നടത്തിവരികയായിരുന്നു.
മെയ് നാലിന് പൂഞ്ച് ജില്ലയില്‍ വ്യോമസേന ഉദ്യോഗസ്ഥന് വീരമൃത്യു വരിക്കുകയും, നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പ്രദേശത്ത് മൂന്ന് ഭീകരരെ സൈന്യം ഏറ്റുമുട്ടലിലൂടെ വധിച്ചു. പ്രദേശത്ത് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
https://www.facebook.com/Malayalivartha