ആര്യയെന്നാല്‍ അഹങ്കാരവും അധികാരവും? ഭർത്താവിനെ കൂട്ട് പിടിച്ച് തെളിവ് നശിപ്പിച്ചു:- പറയുന്നത് പിണറായിയുടെ പോലീസ്...

മേയര്‍ ആര്യാരാജേന്ദ്രനും ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍ ദേവിനും അധികാരം തലയ്ക്ക് പിടിച്ച് അഹങ്കാര മൂര്‍ത്തികളായി മാറിയിരിക്കുകയാണെന്ന് ആക്ഷേപം. തിരുവന്തപുരം നഗരത്തിലെ സി.പിഎം-സി.പി.ഐ പ്രവര്‍ത്തകരും നേതാക്കളുമാണ് ഇത്തരത്തിലൊരു ആരോപണം ഉന്നയിക്കുന്നത്. പല നേതാക്കളും വര്‍ഷങ്ങളോളം പാര്‍ട്ടിക്ക് വേണ്ടി അധ്വാനിച്ച ശേഷമാണ് ഒരു വാര്‍ഡ് കൗണ്‍സിലര്‍ പോലുമാകുന്നത്. ആ സ്ഥാനത്ത് മുപ്പത് വയസ്സെത്തും മുമ്പ് മേയറും എം.എല്‍.എയുമായ ആര്യയ്ക്കും സച്ചിന്‍ദേവിനും സ്ഥാനങ്ങളുടെ വിലയറിയില്ലെന്നും പാര്‍ട്ടിക്കും മുന്നണിക്കും നിരക്കാത്ത രീതിയിലുള്ള അപക്വമായ നിലപാടാണ് പലപ്പോഴും ഇരുവരും സ്വീകരിച്ചതെന്നും അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയിലെ അധികാരം നഷ്ടപ്പെടാന്‍ ഇത് ഇടയാക്കിയേക്കുമെന്നും അവര്‍ പറയുന്നു.
ആര്യയും ഭര്‍ത്താവും തടഞ്ഞിട്ട കെ.എസ്.ആര്‍.ടി.സി ബസിലെ സി.സി.ടി.വിയുടെ മെമ്മറി കാര്‍ഡ് ഇരുവരും സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ച ഗുരുതരമായ ആരോപണമാണ് പിണറായി വിജയന്റെ പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. ഇതിന് പുറമേ എം.എല്‍.എ ഡ്രൈവര്‍ യദുവിനെ അസഭ്യം പറഞ്ഞതായും പറയുന്നു. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായിരുന്ന കാലം മുതലേ സച്ചിന്‍ദേവിന്റെ മണ്ടന്‍ പ്രസ്താവനകളും ധിക്കാരപരമായ സമീപനവും നാട്ടിലെങ്ങും പാട്ടാണ്.
നിയമസഭയില്‍ നടന്ന സംഘര്‍ഷത്തിനിടെ കെ.കെ രമ എം.എല്‍.എയെയ്ക്ക് പരിക്ക് പറ്റിയതിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയതിന് സ്പീക്കര്‍ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കിയിരുന്നു. കെ.കെ രമയുടെ കൈക്ക് പരിക്ക് പറ്റിയിട്ടില്ലെന്നും പ്ലാസ്റ്റര്‍ ചൂമ്മാതെ ഇട്ടിരിക്കുകയാണ് എന്നുമായിരുന്നു ആക്ഷേപം. ഈ കേസില്‍ യാതൊരു നടപടിയും പൊലീസ് സ്വീകരിച്ചിരുന്നില്ല.
തെളിവ് നശിപ്പിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാമെങ്കിലും ഈ വകുപ്പിന് ജാമ്യം ലഭിക്കുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജാമ്യം ലഭിച്ചാലും ഇല്ലെങ്കിലും സിപിഎമ്മിനുണ്ടാക്കിയ നാണക്കേട് ഇല്ലാതാക്കാന്‍ മേയര്‍ക്കും ഭര്‍ത്താവിനും കഴിയില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. നഗരത്തിലെ പ്രമുഖ സി.പി.എം നേതാവായ സലിമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മേയര്‍ക്ക് എല്ലാത്തിനും ഒത്താശ ചെയ്ത് കൊടുക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഷാജിദാ നാസര്‍ അടക്കം ആര്യാ രാജേന്ദ്രനേക്കാള്‍ സീനിയറായ കൗണ്‍സിലര്‍മാര്‍ സി.പി.എമ്മിനുണ്ടായിട്ടും അവരെയൊക്കെ വെട്ടി ആര്യയെ മേയറാക്കിയത് സലിമിനും മേയറുടെ പേരില്‍ വ്യാജ കത്തെഴുതിയെന്ന സംഭവത്തില്‍ ആരോപണ വിധേയനായ നേതാവിനും പിന്‍സീറ്റിലിരുന്ന് ഭരിക്കാനാണെന്നാണ് മറ്റൊരു ആക്ഷേപം.
ഇവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നഗരസഭാ ഭരണം നിയന്ത്രിക്കുന്നത്. സാജിത നാസര്‍ മുസ്ലിം വനിതയായതിനാല്‍ അവരെ മേയറാക്കുന്നതിനോട് സി.പി.എമ്മില്‍ വലിയൊരു വിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു. കാരണം ഭൂരിപക്ഷം ഹിന്ദുക്കള്‍ താമസിക്കുന്ന നഗരത്തില്‍ സാജിതയെ മേയറാക്കിയാല്‍ നിലവില്‍ പ്രതിപക്ഷത്തുള്ള ബിജെപിക്ക് അനുകൂലമാകുമെന്ന് പലരും ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി സി.പി.എമ്മാണ് നഗരം ഭരിക്കുന്നതെങ്കിലും മേയര്‍മാരില്‍ ഭൂരിപക്ഷവും നായര്‍ വിഭാഗത്തിലുള്ളവരാണ്. അതില്‍ മാറ്റംവരുത്താന്‍ മതേതര പാര്‍ട്ടിയായ സി.പി.എം പലപ്പോഴും തയ്യാറായിട്ടില്ല.
നഗരം ഭരിക്കുന്ന മേയറും നിയമനിര്‍മാണ സഭയിലെ അംഗമായ ഭര്‍ത്താവും പൊതുസമൂഹത്തിന് മാതൃകയാകേണ്ടവരാണ്. അല്ലാതെ ചോരയ്ക്ക് ചോര എന്ന രീതിയില്‍ പ്രാകൃതമായ നിയമം നടപ്പാക്കേണ്ടവരല്ല. ബസ് ഡ്രൈവര്‍ യദുവിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ മേയറും എം.എല്‍.എയും ഈ രീതിയിലായിരുന്നില്ല അതിനെ സമീപിക്കേണ്ടത്. പോലീസിനെ വിളിച്ചാല്‍ അവര്‍ ഉടനടി സ്ഥലത്തെത്തുമായിരുന്നല്ലോ. അവരാണല്ലോ നിയമനടപടി സ്വീകരിക്കേണ്ടതും ക്രമസമാധാനം ഉറപ്പുവരുത്തേണ്ടതും. അത് ചെയ്യാതെ നടുറോഡില്‍ പട്ടിഷോ കാണിച്ചത് അഹങ്കാരം എന്നല്ലാതെ എന്ത് പറയാനാണ്. അതിനെ ന്യായീകരിക്കുന്തോറും സി.പി.എമ്മിനോട് ജനങ്ങള്‍ക്കുള്ള അമര്‍ഷം കൂടുകയേ ഉള്ളൂ.
എം.എല്‍.എ ബസില്‍ കയറി ആക്രോശിക്കുകയും യാത്രക്കാരെ ഇറക്കിവിടുകയും ചെയ്തു. എന്നിട്ടും ഒരു യാത്രക്കാരന്‍ പോലും പ്രതികരിച്ചില്ല എന്നത് ലജ്ജാവഹമായ കാര്യമാണ്. കാശ് കൊടുത്ത് യാത്ര ചെയ്യുമ്പോള്‍, അതിന് തടസ്സം നില്‍ക്കുന്നത് ആരായാലും പ്രതിഷേധിക്കണ്ടേ. അല്ലാതെ എനിക്കിതിനൊന്നും നേരമില്ല എന്ന മനോഭാവത്തോടെ വീട്ടിലേക്ക് പോയ ആ യാത്രക്കാരെ പോലുള്ളവരാണ് ഈ നാടിന്റെ ശാപം. വണ്ടിയിനി പോകില്ല, എല്ലാവരും ഇറങ്ങണം എന്ന ആക്രോശിച്ച് എം.എല്‍.എയോട് ഞങ്ങളെ ബസ് സ്റ്റാന്‍ഡില്‍ എത്തിക്കാതെ വണ്ടിയില്‍ നിന്ന് ഇറങ്ങില്ലെന്ന് പറയണമായിരുന്നു.
നമ്മള്‍ ജയിപ്പിച്ച് വിട്ട്. നമ്മുടെ ചെലവില്‍ കഴിയുന്ന ജനപ്രതിനിധികളോട് മിനിമം ഇത്തരം കാര്യങ്ങളിലെങ്കിലും പ്രതികരിക്കാന്‍ കഴിയണം. എങ്കിലേ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ. മേയര്‍ക്കും എം.എല്‍.എയ്ക്കുമെതിരെ കേസെടുക്കേണ്ട പോലീസ് കയ്യുംകെട്ടി നോക്കിനിന്നു. കോടതി ഇടപെട്ടത് കൊണ്ട് മാത്രമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി ആദ്യമേ കേസെടുക്കണമായിരുന്നു.
ഭരണകൂടത്തിന് മുന്നില്‍ കുനിഞ്ഞ് നില്‍ക്കാതെ നടപടിയെടുക്കാന്‍ പൊലീസിന് കഴിയണം, അത്തരത്തിലുള്ള ആര്‍ജ്ജവം സേനയ്ക്ക് ഉണ്ടാക്കിയെടുക്കാന്‍ പോലീസ് മേധാവിക്ക് കഴിയണം. അല്ലാതെ സാധാരണക്കാരന്റെ മാത്രം നെഞ്ചത്ത് കയറുന്ന പരിപാടി അവസാനിപ്പിക്കണം. കോടതിയില്‍ പോയി നിയമനടപടി സ്വീകരിക്കാന്‍ വകയില്ലാത്ത സാധാരണക്കാര്‍ക്ക് നീതിലഭിക്കാത്ത നാടായി കേരളം അധപ്പതിച്ചിരിക്കുന്നു. അത്രയ്ക്ക് നാറിയ ഭരണമാണ് പിണറായി വിജയനും സി.പി.എമ്മും നടത്തിക്കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha