പിണറായി വിജയന്‍ നമ്പര്‍ വണ്‍ ബൂര്‍ഷ്വാ...! രക്ഷപ്പെടൂ സഖാക്കളേ...

എത്ര തവണ അമേരിക്കയും ബ്രിട്ടണും ദൂബായിയും സിംഗപ്പൂരും കണ്ടുമടങ്ങിയാലും മുഖ്യമന്ത്രി പിണറായി വിജയന്‍ നന്നാവില്ല, നയം മാറ്റുകയുമില്ല. ആ രാജ്യങ്ങളൊക്കെ ഇത്രയേറെ വികസിക്കാന്‍ കാരണം മുതലാളിത്തവും സാമ്പത്തിക സുതാര്യതയുമാണെന്ന് പിണറായിക്ക് അറിയാം. സിപിഎമ്മിലെ മുന്‍നിര നേതാക്കള്‍ക്കുമറിയാം. പക്ഷെ ആ സത്യമൊക്കെ വിളിച്ചുപറഞ്ഞാല്‍ ഇവിടെ സിപിഎമ്മിന് മൂന്നാം കൂലി അടിമകളായ പാര്‍ട്ടി അണികളെ തലകുത്തി മറിയാന്‍ കിട്ടില്ല. ലോകം എത്ര പുരോഗമിച്ചാലും മൂത്ത സഖാവ് പറയുന്നതാണ് ശരിയെന്ന് അന്ധമായി വിശ്വസിക്കുന്നര്‍.
പിണറായി വിജയന്‍ നൂറു തവണയെങ്കിലും വികസിത മുതലാളിത്തരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. പ്രകാശ് കാരാട്ടും സീതാറാം യച്ചൂരിയും വൃന്ദ കാരാട്ടുമൊക്കെ ആണ്ടു നേര്‍ച്ച എന്നപോലെ ഉല്ലാസത്തിന് പോകുന്നത് ലോക കമ്യൂണിസ്റ്റ് പഞ്ഞവാദികളുടെ രാജ്യങ്ങളിലേക്കൊന്നുമല്ല. അവരൊക്കെ കാണാനും ഉല്ലസിക്കാനും ആസ്വദിക്കാനും ആഹ്ലാദിക്കാനും പോകുന്നത് മുതലാളിത്ത കമ്പോളരാജ്യങ്ങളിലേക്കാണ്. എല്ലുമുറിയെ പണിയുന്ന തൊഴിലാളികള്‍ നല്‍കുന്ന പാര്‍ട്ടി ഫണ്ടില്‍ നിന്നാണ് നേതാക്കളുടെ ഉല്ലാസമെന്നത് തിരിച്ചറിയാനുള്ള വിവരം ഇപ്പോഴും അണികള്‍ക്കില്ല. അവര്‍ അത് മനസിലാക്കാതിരിക്കാനുള്ള സംവിധാനമാണ് പാര്‍ട്ടി സ്റ്റഡി ക്ലാസുകള്‍.
കേരളത്തിലെ സഖാക്കളുടെ യൂണിഫോം എന്നു വിശേഷിപ്പിക്കാവുന്ന കള്ളികൈലിയും ചുവന്ന ബെനിയനും ചെഗുവേരയുടെ പടമുള്ള തലേല്‍ക്കെട്ടും ദിനേശ് ബിഡിയുമൊന്നുമായിട്ടില്ല പിണറായി ആദിയായവരുടെ വിദേശ യാത്രകള്‍. സിപിഎം മുന്‍നിര നേതാക്കളുടെ യാത്രകളിലാവട്ടെ ലോകോത്തര നിലവാരമുള്ള സ്യൂട്ടും കോട്ടും ടൈയും മാത്രമല്ല പോക്കറ്റില്‍ അമേരിക്കന്‍ ഡോളറും യൂറോയും പൗണ്ടും അമേരിക്കന്‍ നിര്‍മിത സിഗരറ്റുവരെയുണ്ടാകും. സഖാക്കളെ പറ്റിക്കാന്‍ കൈയില്‍ ഒരു ദേശാഭിമാനി നേതാവ് മടക്കിപ്പിടിക്കുമ്പോള്‍ അണികള്‍ വിചാരിക്കും മൂത്ത സഖാവ് പാര്‍ട്ടി പത്രം തലയണയുടെ അടിയില്‍വച്ചാണ് രാത്രി ഉറങ്ങുന്നതെന്ന്.
പിണായി വിജയനും കമലയും വീണയും റിയാസും പരിവാരങ്ങളും പോയത് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വാങ്ങി തിരിച്ചുവരാനോ കാറല്‍ മാക്‌സിന്റെ കല്ലറയില്‍ പുഷ്പചക്രം അര്‍പ്പിക്കാനോ ലെനിനിന്റെ പ്രതിമയില്‍ സല്യൂട്ട് അടിയ്ക്കാനോ ഒന്നുമില്ല. മറിച്ച് അവര്‍ വന്‍കിട സ്വകാര്യ ഡീലുകള്‍ക്കും നാളെ ചാക്കുകണക്കിന് വിദേശഡോളര്‍ കിട്ടുന്ന സംരഭങ്ങള്‍ കണ്ടുവയ്ക്കാനുമൊക്കെയാണെന്നാണ് വിവരമുള്ളവര്‍ പറയുന്നത്.
പിണറായി വിജയന്റെ ഇക്കാലത്തെ പോക്കില്‍ പാര്‍ട്ടിക്കുള്ളില്‍ അല്‍പം വിവരമുള്ള ചിലര്‍ക്കെങ്കിലും കടുത്ത എതിര്‍പ്പുണ്ടെന്ന് നേതൃത്വം മനസിലാക്കിയിരിക്കുന്നു. അതുകൊണ്ടാണ് ചിറ്റപ്പന്‍ ഇപി ജയരാജനും പിന്നീട് സെക്രട്ടറി എംവി ഗോവിന്ദനും പിണറായിയുടെ പോക്കില്‍ ഒരു തെറ്റുമില്ലെന്ന് പറഞ്ഞ് അണികളെ ശാന്തരാക്കിയത്. കൊടുംചൂടില്‍ തീരവും കരയും കത്തി ജനം പെടാപ്പാടു പെടുമ്പോഴാണ് പിണറായി വിജയന്റെ മൂന്നാഴ്ചത്തെ ഉല്ലാസയാത്ര. പിണറായി വിജയന്‍ ഇവിടെ നിന്നിട്ടും വലിയ കാര്യമില്ല. എന്നാല്‍ പോയതുകൊണ്ട് പിണറായി വിജയന്റെ കുടുംബത്തിന് നേട്ടമുണ്ട്.
യുഡിഎഫ് ഭരിക്കുമ്പോള്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് ഇങ്ങനെയൊരു ചുമതല മറന്നുള്ള മുടിഞ്ഞ പോക്ക് പോകുന്നതെങ്കില്‍ ഡിവൈഎഫൈക്കാര്‍ ഉള്‍പ്പെടെ കൊടിയും പിടിച്ചുചാടിയേനേ. ഇപ്പോഴാവട്ടെ ഒരാള്‍ക്കും ഒരു പ്രശ്‌നവുമില്ല. കേരളത്തെ ഇത്രയേറെ മുടിച്ചു തേച്ചുകഴുകാന്‍ കാരണം സിപിഎം എന്ന പ്രസ്ഥാനമാണ്. ട്രാക്ടറും ഡ്രില്ലറും കംപ്യൂട്ടറും ട്രാന്‍സ്‌ഫോര്‍മറും വന്നപ്പോള്‍ പണിപോകുമെന്ന് പറഞ്ഞ് കല്ലെറിയാന്‍ അണികളെ ഇളക്കിവിട്ട സാമൂഹികദ്രോഹികളും വികസനവിരോധികളുമാണ് സിപിഎം നേതാക്കളെല്ലാം.
കേരളത്തില്‍ ഇരുന്നൂറോളം പൊതുമേഖലാ സ്ഥാപനങ്ങള്‍ അതിലേറെ ഫാക്ടറികളും സമരം നടത്തി പൂട്ടിച്ച പ്രസ്ഥാനം. കേരളത്തില്‍ അനേകായിരങ്ങള്‍ക്ക് തൊഴിലും വരുമാനവും നല്‍കിയ ഈസ്റ്റേണ്‍ കമ്പനിയെയും കിറ്റക്‌സിനെയും വിഗാര്‍ഡിനെയുമൊക്കെ നാട്ടില്‍ നിന്നു പായിച്ച മഹത്തായ പ്രസ്ഥാനം.
ഇതേ സ്ഥാപനങ്ങളില്‍ ആന്ധ്രക്കാരും തമിഴരും കന്നടക്കാരുമായി പതിനായിരക്കണക്കിന് പേര്‍ ജോലി ചെയ്ത് കുടുംബം പോറ്റുന്നു. അണികളെ പെരുവഴിയിലിറക്കി സമരം ചെയ്ത് പ്രസ്ഥാനങ്ങളെ പൂട്ടിക്കുന്ന സിപിഎം പ്രസ്ഥാനത്തിന്റെ നേതാവ് സഖാവ് പിണറായി വിജയന്‍ കാണുന്നുണ്ട് ദൂബായിയിലും സിംഗപ്പൂരിലും ഇന്തോനേഷ്യയിലുമൊക്കെ എത്രയോ പേര്‍ ജോലി ചെയ്യുന്നുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മുസ്ലീം രാജ്യത്തേക്ക് പിണറായി വിജയനും കുടുംബവും തിരക്കിട്ടു പോയതിലും സ്വകാര്യ രഹസ്യവും പുറത്തുവരേണ്ടിയിരിക്കുന്നു.
ഇതേ പിണറായി വിജയന്റെ മകന്‍ കാലങ്ങളോളം മുതലാളിത്ത രാജ്യമായ ബ്രിട്ടണില്‍ സുഖവാസം നടത്തിയ കാര്യമൊന്നും സഖാക്കള്‍ക്ക് അറിയില്ല. ഇവിടത്തെ വിവരമുള്ള ചെറുപ്പക്കാരൊക്കെ നാടുവിട്ട് വിദേശത്തോടാന്‍ കാരണം പിണറായി വിജയനെപ്പോലുള്ളവരുടെ തലതിരിഞ്ഞ നയമൊന്നുമാത്രമാണ്. നാട്ടിലെ അണികളുടെ മക്കളെ ഗവണ്‍മെന്റ് സ്‌കൂളില്‍ പഠിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും സ്വന്തം മക്കളെ വിദേശത്ത് പഠിക്കാന്‍ വിടുന്നതുമാണല്ലോ കമ്യൂണിസ്റ്റുകളുടെ ഇരട്ടത്താപ്പ.
https://www.facebook.com/Malayalivartha