Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ഇന്ത്യയിലെ ഏറ്റവും വലിയ ഫ്രോഡ് പ്രസ്ഥാനമായി സിപിഎം അധപതിച്ചിരിക്കുന്നു; കേരളത്തില്‍ സിപിഎം എന്നത് ഒരു അധോലോക പ്രസ്ഥാനമായി തരംതാഴ്ന്നിരിക്കുന്നു; ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന കൊള്ളസംഘമാണ് കേരളത്തിലെ സിപിഎം പ്രസ്ഥാനത്തിന്റെ മുന്‍നിരയിലുള്ളതെന്ന് കാലം തെളിയിക്കുന്നു

30 APRIL 2024 02:33 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ ഏറ്റവും വലിയ ഫ്രോഡ് പ്രസ്ഥാനമായി സിപിഎം അധപതിച്ചിരിക്കുന്നു. കേരളത്തില്‍ സിപിഎം എന്നത് ഒരു അധോലോക പ്രസ്ഥാനമായി തരംതാഴ്ന്നിരിക്കുന്നു. ഇപ്പോഴും ഇതിന് സിന്ദാബാദ് വിളിക്കുന്ന വിവരം കെട്ട അണികളെ അടിമകള്‍ എന്നു മാത്രമേ വിവരമുള്ളവര്‍ക്കു വിശേഷിപ്പിക്കാനാകൂ. ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന കൊള്ളസംഘമാണ് കേരളത്തിലെ സിപിഎം പ്രസ്ഥാനത്തിന്റെ മുന്‍നിരയിലുള്ളതെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു.

ചിറ്റപ്പന്‍ ജയരാജനെ നിലവിലെ സാഹചര്യത്തില്‍ സിപിഎം ഒരു ചുക്കും ചെയ്യാനിടല്ല. കാരണം മുഖ്യമന്ത്രി പിണറായി വിജയനെ രക്ഷിക്കാന്‍ വിജയന്റെ ഇടനിലക്കാരനായിട്ടാണ് ജയരാജന്‍ ബിജെപി നേതാക്കളെ കണ്ടെതെന്ന് കാലം തിരിച്ചറിയാന്‍ പോകുന്നു. ലാവ്‌ലിന്‍ കേസില്‍നിന്ന് പിണറായി വിജയന് എങ്ങനെയും രക്ഷപ്പെടണം. ഒപ്പം മകള്‍ വീണയെ മാസപ്പടിക്കേസില്‍ നിന്ന് രക്ഷപ്പെടണം.

 

ഇതിന് പരിഹാരമായി തൃശൂരില്‍ സിപിഐയെ കാലുവാരി സുരേഷ് ഗോപിയെ വിജയിപ്പിച്ചുകൊടുക്കണം. മറ്റാരും അറിയാതെ ഇത്തരം പണികള്‍ നടത്തുന്നതില്‍ ഇപി ജയരാജന് നോട്ടപ്പിശകുണ്ടായെന്ന് പിണറായി വിജയന്‍ പറഞ്ഞത് വെറുതെതല്ല. കാണാതെ കക്കാന്‍ ഇയാള്‍ക്ക് ഇപ്പോഴും അറിയില്ലേ എന്നാണ് പിണറായി ചോദിച്ചതിന്റെ അര്‍ഥമെന്ന് അധികം പേര്‍ തിരിച്ചറിഞ്ഞിട്ടില്ല. നുണ മറയ്ക്കാന്‍ നുണ എന്ന മട്ടില്‍ സിപിഎം നേതാക്കന്‍മാര്‍ ആവര്‍ത്തിച്ചുകള്ളം പറയുകയാണ്.

ന്യായീകരണ തൊഴിലാളികളായ അടിമത്തൊഴിലാളി അണികള്‍ക്ക് ഇപി ജയരാജനും പിണറായി വിജയനുമൊക്കെ പുണ്യാവാളന്‍മാരാണ്. സിപിഎം വിശദീകരിക്കേണ്ട രണ്ടു മൂന്നു കാര്യങ്ങളാണുള്ളത്. ഇപി ജയരാജന്‍ ശോഭ സുരേന്ദ്രനുമായി ചര്‍ച്ച നടത്തിയോ. ഇപി ജയരാജന്‍ ഡല്‍ഹിയി പോയി അമിത് ഷായെ കണ്ടോ. എല്‍ഡിഎഫ് കണ്‍വീനറും സിപിഎം സെക്രട്ടറിയറ്റ് അംഗവും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇപി ജയരാജന്‍ ബിജെപിയില്‍ പോകാന്‍ തീരുമാനിച്ചിരുന്നുവോ.

സിപിഎം എന്ന പാര്‍ട്ടിയോടും കമ്യണിസത്തോടും താല്‍പര്യമില്ലാത്ത ആളാണ് ജയരാജനെങ്കില്‍ പുകഞ്ഞ കൊള്ളി പുറത്തേക്ക് എന്ന മട്ടില്‍ ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വനര്‍ സ്ഥാനത്തുനിന്നു മാത്രമല്ല പാര്‍ട്ടിയില്‍ നിന്നു തന്നെ പറിച്ചെറിയാന്‍ എന്തുകൊണ്ട് സിപിഎം ഭയക്കുന്നു. എംവി രാഘവനെയും കെആര്‍ ഗൗരിയമ്മയെയും പാര്‍ട്ടിക്ക് പുറത്താക്കാമെങ്കില്‍ ഇങ്ങനെയൊരു ചിറ്റപ്പനെ എന്തിന് പാര്‍ട്ടി ചുമക്കണം.

ചിറ്റപ്പന്‍ പാര്‍ട്ടിയെ വിറ്റും മുതലെടുത്തും ശതകോടികള്‍ സമ്പാദിച്ചിട്ടുണ്ടെന്ന് പി ജയരാജന്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ പറയുകയും സൂപ്പര്‍ സ്‌പെഷാലിറ്റി റിസോര്‍ട്ടിലും ഫ്‌ളാറ്റിലും ബിസിനസിലും കോടികള്‍ മുടക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതൊക്കെ സിപിഎം പാര്‍ട്ടിയെയും പ്രത്യയശാസ്ത്രത്തെയും വിറ്റുതുലച്ചിട്ടാണെന്ന് മനസിലാക്കാന്‍ അരിയാഹാരം കഴിക്കുന്ന ഏതു മരമണ്ടനും മനസിലാക്കാനാവും.

കോടിയേരി മരിച്ചതോടെ സിപിഎം സംസ്ഥാന സെക്രട്ടറി പദം എംവി ഗോവിന്ദന് കൊടുത്ത പിണറായി വിജയനോട് കട്ടക്കലിപ്പിലായിരുന്നു ഇപി ജയരാജനെന്ന് പകല്‍പോലെ വ്യക്തമായിരുന്നു. ഗോവിന്ദന്‍ നയിച്ച സംസ്ഥാന ജാഥയില്‍നിന്ന് ഇപി ജയരാജന്‍ വിട്ടുനിന്നിട്ടും വൈദേഹി റിസോര്‍ട്ട് നിര്‍മാണത്തിന് പിന്നിലെ അഴിമതികഥകള്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ചയായിട്ടും പിണറായി വിജയന്‍ നടപടിയെടുത്താന്‍ തയ്യാറായില്ല.

പിണറായി വിജയന്‍ ഇപി ജയരാജനെ വല്ലാതെ ഭയപ്പെടുന്നുണ്ടെന്നും വേണം ന്യായമായി സംശയിക്കാന്‍. പിണറായി വിജയന്റെയും മകളുടെയും കുടുംബാംഗങ്ങളുടെയും എല്ലാവിധ തട്ടിപ്പ് അഴിമതി കഥകളും അറിയാവുന്നയാളാണ് ഇപി ജയരാജന്‍. സിപിഎം ജയരാജനെ പുറത്തുവിട്ടാല്‍ ലാവ്‌ലിനും ബിരിയാണിചെമ്പും ഈന്തപ്പഴക്കുരുവും ഡോളര്‍ കടത്തും മാത്രമല്ല കേരളം ഞെട്ടിവിറയ്ക്കുന്ന ഒട്ടേറെ അഴിമതി കഥകള്‍ ജയരാജന്‍ വിളിച്ചുകൂവുമെന്ന് തീര്‍ച്ചയാണ്.

നിലവിലെ സാഹചര്യത്തില്‍ ഒരു കാര്യം വ്യക്തമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി പദം നല്‍കാതെ വന്നതിന്റെ പേരില്‍ മാത്രമല്ല ജയരാജന്‍ ശോഭ സുരേന്ദ്രനെയും സിപിഎം നേതാക്കളെയും കണ്ട് ചര്‍ച്ച നടത്തിയത്. ലാവ്‌ലിന്‍, മാസപ്പടി കേസുകള്‍ ഒതുക്കിത്തീര്‍ക്കാനുള്ള ചര്‍ച്ചകള്‍ നടത്താന്‍ ഒന്നുകില്‍ പിണറായി വിജയന്‍ ഇപി ജയരാജനെ ചുമതലപ്പെടുത്തിയതാകാം. അതല്ലെങ്കില്‍ ലാവ്‌ലിനും കരിമണല്‍ മാസപ്പടിയും മരവിപ്പിക്കാന്‍ ബിജെപി നേതൃത്വത്തിന് കോടികള്‍ കോഴ കൊടുക്കാന്‍ ഇപി ജയരാജനെ അയച്ചതാകും. ദല്ലാളിനെയും വെറുക്കപ്പെട്ടവനെയും പോലുള്ള ഒട്ടേറെപ്പേര്‍ ഇന്നും കേരളത്തിലും കേന്ദ്രത്തിലും ശക്തമായ സ്വാധീനമുള്ളവരാണ്.

കേരളത്തിലെ സിപിഎം അതിശക്തമായ ഒരു അഴിമതി പ്രസ്ഥാനമായി മാറിയിരിക്കുന്നു എന്നതില്‍ സംശയമില്ല. അഹങ്കാരവും ധാര്‍ഷ്ട്യവും ധിക്കാരവും ഏകാധിപത്യവും മുഖമുദ്രയാക്കിയ സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെയുള്ള ശക്തമായ തിരിച്ചടി ലോക് സഭാ തെരഞ്ഞടുപ്പില്‍ പുറത്തുവരുമെന്ന് തീര്‍ച്ചയാണ്. ശോഭാ സുരേന്ദ്രന്‍ തെളിവുകള്‍ ഉള്‍പ്പെടെ കാര്യങ്ങള്‍ പുറത്തുകൊണ്ടുവരുമ്പോള്‍ ഇപി ജയരാജന്‍ അത് നിഷേധിക്കുന്നതല്ലാതെ നിയമനടപടി സ്വീകരിക്കുമെന്ന് ഒരിക്കലും പറയുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (4 minutes ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (46 minutes ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (1 hour ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (1 hour ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (1 hour ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (1 hour ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (1 hour ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (2 hours ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (2 hours ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (2 hours ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (2 hours ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (3 hours ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (3 hours ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (3 hours ago)

Malayali Vartha Recommends