മദ്യലഹരിയില്‍ ഭര്‍ത്താവിനോട് ഭാര്യ കാട്ടിയ ക്രൂരത...
മദ്യലഹരിയില്‍ ഭര്‍ത്താവിന് നേരെ ക്രൂരപീഡനം നടത്തിയ യുവതി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബിജ്നൗര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. കെട്ടിയിട്ട ശേഷം ഭര്‍ത്താവിനെ യുവതി പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഇതിനകം വൈറലായി. വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ മര്‍ദ്ദന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഏപ്രില്‍ 29ന് രാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. ബിജ്നോര്‍ സ്വദേശിനിയായ മെഹര്‍ ജഹാനാണ് ഭര്‍ത്താവ് മനാന് സെയ്ദിയെ ഉപദ്രവിച്ചത്. സംഭവത്തില്‍ മനാന് സെയ്ദിയുടെ പരാതിയില്‍ ബിജ്നോര്‍ പൊലീസ് മെഹറിനെ അറസ്റ്റ് ചെയ്തു.
പ്രണയ വിവാഹിതരായവരാണ് മെഹറും മനാന് സെയ്ദിയും. വിവാഹശേഷം മദ്യത്തിനും സിഗരറ്റിനും ഗുഡ്കയ്ക്കും അടിമയായി മാറിയ മെഹര്‍ ജഹാന് ഭര്‍ത്താവുമായി തര്‍ക്കം പതിവായിരുന്നു. സംഭവദിവസം മദ്യപിച്ചെത്തിയ മെഹര്‍ തുണിയുപയോഗിച്ച് മനാന് സെയ്ദിയെ കെട്ടിയിട്ടു. വായിലും ബലമായി തുണിതിരുകി. ഇതിനുശേഷം നെഞ്ചില്‍ കയറിയിരുന്ന് ഭര്‍ത്താവിന്റെ മുഖത്തടിച്ചു. ശേഷം ശരീരമാകെ സിഗരറ്റ് കത്തിച്ച് പൊള്ളിച്ചു. യുവാവിന്റെ ജനനേന്ദ്രിയ ഭാഗങ്ങളിലും സിഗരറ്റ് കൊണ്ട് പൊള്ളിച്ചിട്ടുണ്ട്.
ലഹരിവസ്തുക്കള്‍ പാലില്‍ കലര്‍ത്തി നല്കി മനാന് സെയ്ദിയെ തളര്‍ത്തിയ ശേഷമാണ് മെഹര്‍ ജഹാന് ഇയാളെ കെട്ടിയിട്ടത്. വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ മര്‍ദ്ദന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ മനാന് പൊലീസ് സ്റ്റേഷനില്‍ പരാതിയോടൊപ്പം നല്കി. വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകളനുസരിച്ചാണ് മെഹറിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുന്‍പും സമാന സംഭവങ്ങളുടെ പേരില്‍ മെഹറിനെതിരെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നതായാണ് വിവരം.
https://www.facebook.com/Malayalivartha