Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

പാക്കിനെ ബഹുമാനിക്കണം... അണുബോംബ് ഇടുമെന്ന് മണിശങ്കർ അയ്യരുടെ ഭീഷണി

10 MAY 2024 08:27 PM IST
മലയാളി വാര്‍ത്ത

പാകിസ്താനെ ബഹുമാനിച്ചില്ലെങ്കിൽ അവർ അണുബോം​ബ് വർഷിക്കുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് മണിശങ്കർ അയ്യർ. സൈനിക ബലം കാണിച്ച് പാകിസ്ഥാനെ പ്രകോപിപ്പിക്കുന്നതിന് പകരം ചർച്ച നടത്തുകയാണ് വേണ്ടതെന്ന് മണിശങ്കർ അയ്യർ. പാകിസ്താന്റെ പക്കൽ അണുബോംബുകളുണ്ട്. ലാഹോറിൽ നിന്ന് ബോംബിട്ടാൽ അമൃത്സറിലെത്താൻ 8 സെക്കൻഡ് എടുക്കില്ല, എന്നും അയ്യർ മുന്നറിയിപ്പ് നൽകി.

പാകിസ്താനുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കണം. അവർക്ക് വേണ്ട പരി​ഗണനയും ബഹുമാനവും നൽകില്ലെങ്കിൽ വില നൽകേണ്ടിവരും. ആണവായുധം വിന്യസിക്കാൻ ഇത് ഇസ്ലാമാബാദിനെ പ്രകോപിപ്പിക്കുമെന്നും അയ്യർ കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം 15ന് നടത്തിയ ഒരു അഭിമുഖത്തിലാണ് മണിശങ്കർ അയ്യരുടെ പരാമർശം.

'ഇന്ത്യൻ സർക്കാരിന് വേണമെങ്കിൽ ഇസ്ലാമാബാദിനോട് കടുപ്പത്തിൽ സംസാരിക്കാം. എന്നാൽ, അയൽ രാജ്യത്തെ ബഹുമാനിക്കാതിരുന്നാൽ വലിയ വില കൊടുക്കേണ്ടി വരും. അവർക്ക് അണുബോംബുകളുണ്ട്. നമുക്കുമുണ്ട്. എന്നാൽ, ലാഹോറിൽ ബോംബിടാൻ ഒരു ഭ്രാന്തൻ തീരുമാനിച്ചെന്നിരിക്കട്ടെ. അതിന്റെ വികിരണം അമൃത്‌സറിലെത്താൻ എട്ട് സെക്കന്റ് പോലും വേണ്ടിവരില്ല.

നമ്മൾ അവരെ ബഹുമാനിച്ചാൽ അവർ സമാധാനപരമായി നിലകൊള്ളും. മറിച്ച് നാം അവരെ അവഹേളിച്ചാൽ, ആ ഭ്രാന്തൻ വന്ന് ഇന്ത്യയ്‌ക്ക് നേരെ അണുബോംബെറിയാൻ തീരുമാനിച്ചാൽ എന്ത് ചെയ്യാനാകും?', മണിശങ്കർ അയ്യർ പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും മണിശങ്കർ അയ്യർ പരോക്ഷ വിമർശനം ഉന്നയിച്ചു. പാകിസ്ഥാനുമായുള്ള നമ്മുടെ പ്രശ്‌നങ്ങൾ എത്ര ഗുരുതര സ്വഭാവമുള്ളതുമാകട്ടെ, അത് പരിഹരിക്കാൻ നാം കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്. എന്നാൽ, ഈ കഴിഞ്ഞ പത്ത് കൊല്ലത്തിൽ ഒരു കഠിന പ്രയ‌ത്‌നവും ഉണ്ടായിട്ടില്ലെന്നും മണിശങ്കർ പറഞ്ഞു.

പാക് അധിനിവേശ കശ്മീർ ഭാരതത്തിന്റെ ഭാ​ഗമാണെന്ന് നരേന്ദ്രമോദി സർക്കാർ അസന്നി​ഗ്ദമായി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അയ്യരുടെ പ്രസ്താവന. മുൻപ് ഇന്ത്യ സൈനിക ശക്തി കൂട്ടരുതെന്ന് കോൺ​ഗ്രസ് നേതാവിന്റെ വാക്കുകൾ വിവാദമായിരുന്നു. പാകിസ്താനുമായി ഇന്ത്യ ചർച്ച നടത്തണമെന്നും ഇന്ത്യയു‍ടെ ശക്തി വർദ്ധിക്കുന്നത് പാകിസ്താനെ പ്രകോപ്പിക്കുമെന്നുമായിരുന്നു അന്നത്തെ പരാമർശം.

കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്‌ക്ക് പിന്നാലെയാണ് പാക് അനുകൂല പ്രസ്താവനയുമായി മണിശങ്കർ അയ്യരുടെ രം​ഗപ്രവേശം. പാകിസ്താന്റെ കൈകൾ വളയിട്ട കൈകളല്ലെന്നും പിഒകെ ഇന്ത്യയുമായി ലയിച്ചാൽ ആണവായുധം പ്രയോ​ഗിക്കുമെന്നാണ് നാഷണൽ കോൺഫറൻസ് നേതാവ് പറഞ്ഞത്.

പിഒകെ എന്നും ഭാരതത്തിന്റെ ഭാ​ഗമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് ദിവസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു. പിഒകെയിലെ ജനങ്ങൾ ഭാരതത്തിനോട് ലയിക്കാൻ ആ​​ഗ്രഹിക്കുന്നവരാണെന്നും അതിനാൽ അത് ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാക് അനുകൂല പ്രസ്താവനയുമായി ഫറൂഖ് അബ്ദുള്ളയും മണിശങ്കർ അയ്യരും എത്തിയത്.

മണിശങ്കർ അയ്യരുടെ പരാമർശത്തിനെതിരെ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. മണിശങ്കർ അയ്യർ പാകിസ്ഥാനിൽ പോകണമെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്നായപ്പോൾ കോൺ​ഗ്രസ് നേതാക്കൾ പരിഭ്രാന്തിയിലാണ്.

ലോകത്തെ മികച്ച പ്രതിരോധ സംവിധാനമുള്ള ഇന്ത്യയിൽ വിശ്വാസമില്ലാത്തവർ ഇവിടെ തുടരരുത് , പാകിസ്ഥാനിലേക്ക് പോകണമെന്നും അദ്ദേഹം പറഞ്ഞു. കോൺ​ഗ്രസ് നേതാക്കളുടെ ഹൃദയം പാകിസ്ഥാനൊപ്പമാണെന്ന് കേന്ദ്രമന്ത്രി അനുരാ​ഗ് താക്കൂർ പ്രതികരിച്ചു. കോൺ​ഗ്രസ് നേതാക്കൾ ഇന്ത്യയിൽ താമസിക്കുന്നെങ്കിലും ഹൃദയം പാകിസ്ഥാനൊപ്പമാണെന്നും അദ്ദേഹം വിമർശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (14 minutes ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (27 minutes ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (49 minutes ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (1 hour ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (1 hour ago)

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (2 hours ago)

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (2 hours ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു...  (2 hours ago)

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ  (2 hours ago)

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (8 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (8 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (8 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (8 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (8 hours ago)

Malayali Vartha Recommends