കൊല്ലങ്കോട് വാഴപ്പുഴക്ക് സമീപം ചേകോലില്‍ കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വച്ച് പിടികൂടി പ്രത്യേക ഇരുമ്പ് കൂട്ടിലേക്ക് മാറ്റി....

കൊല്ലങ്കോട് വാഴപ്പുഴക്ക് സമീപം ചേകോലില്‍ കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വച്ച് പിടികൂടി. വനം വകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ. ഡേവിസ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് മയക്കുവെടി വച്ചത്. പത്തു മിനിറ്റിന് ശേഷം പുലിയെ പ്രത്യേക ഇരുമ്പ് കൂട്ടിലേക്ക് വനപാലകര്‍ മാറ്റി.
പുലിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം എവിടേക്ക് മാറ്റണമെന്ന് തീരുമാനിക്കും. ആരോഗ്യസ്ഥിതി മെച്ചമാണെങ്കില്‍ ധോണിയിലേക്ക് കൊണ്ടു പോകും. അല്ലെങ്കില്‍ മണ്ണുത്തി വെറ്റിനറി കോളജിലേക്ക് കൊണ്ടുപോയി ആവശ്യമായ ചികിത്സ നല്‍കുകയും ചെയ്യും.
അതേസമയം പുലര്‍ച്ചെ മൂന്നരയോടെയാണ് കൊല്ലങ്കോട് വാഴപ്പുഴക്ക് സമീപം ചേകോലിലാണ് കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍ പുലി കണ്ടെത്തിയത്. പുലിയുടെ ഇടുപ്പിന്റെ ഭാഗം കമ്പിവേലിയില്‍ കുടുങ്ങിയ നിലയിലായിരുന്നു.പ്രദേശവാസിയായ പരമേശ്വരനാണ് പുലിയെ ആദ്യം കാണുന്നത്. ഉടന്‍ തന്നെ വിവരം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.
12.15ഓടെ പുലിയെ മയക്കുവെടി വച്ച് പിടികൂടിയത്. പുലിക്ക് അഞ്ചു വയസ് പ്രായമുണ്ടെന്നും ചെറിയ പരിക്കുണ്ടെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. രണ്ടു വര്‍ഷമായി പുലി ശല്യം വ്യാപകമായ പ്രദേശമാണിത്. മൂന്ന് മാസം മുമ്പ് കാറില്‍ പോവുകയായിരുന്ന ആളുടെ സമീപത്തേക്ക് പുലി പാഞ്ഞടുത്തിരുന്നു.
"
https://www.facebook.com/Malayalivartha
























