ജനങ്ങള്‍ ദുരിതത്തില്‍... ഉത്തരേന്ത്യയില്‍ കഠിനമായ ചൂട്... താപനില തുടര്‍ച്ചയായി 40 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍, ഉഷ്ണതരംഗം സംബന്ധിച്ച് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി

ജനങ്ങള്‍ ദുരിതത്തില്‍... ഉത്തരേന്ത്യയില്‍ കഠിനമായ ചൂട്... താപനില തുടര്‍ച്ചയായി 40 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍, ഉഷ്ണതരംഗം സംബന്ധിച്ച് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.
രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ബിഹാര്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കടുത്ത ചൂട് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. ഇവിടങ്ങളില്‍, താപനില തുടര്‍ച്ചയായി 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണിപ്പോള്‍.
ചൂട് വര്‍ദ്ധിച്ചതോടെ, ജനങ്ങള്‍ വീടിന് പുറത്തിറങ്ങാന്‍ ഏറെ പ്രയാസപ്പെടുന്നു. ഇതിനിടെ, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമെ പുറത്തിറങ്ങാന്‍ പാടുള്ളൂവെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. വീടിന് പുറത്ത് ജോലി ചെയ്യുന്നവരോട് നിര്‍ബന്ധമായും കുടിവെള്ളം കരുതണമെന്ന് നിര്‍ദേശിച്ചു.
അതേസമയം ദക്ഷിണേന്ത്യയില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചന ഏജന്‍സിയായ സ്‌കൈമെറ്റ് . കേരളത്തിലും തെക്കന്‍ തമിഴ്നാട്ടിലും ഒറ്റപ്പെട്ട കനത്തതോ അതിശക്തമായതോ ആയ മഴക്കും ഇടിയോടുകൂടിയ മഴക്കും സാധ്യത.
"
https://www.facebook.com/Malayalivartha
























