എയര്‍ലൈന്‍സിലെ ടോയ്ലെറ്റില്‍വെച്ച് 9 വസ്സുകാരിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി...
അമേരിക്കന്‍ എയര്‍ലൈന്‍സിലെ ടോയ്ലെറ്റില്‍വെച്ച് 9 വസ്സുകാരിയുടെ ദൃശ്യങ്ങള്‍ ക്യാബിന് ക്രൂ അംഗം രഹസ്യമായി ചിത്രീകരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തി എയര്‍ലൈന്‍സ്. ഇതോടെ കമ്പനിയ്ക്കതിരെ പ്രത്യക്ഷമായി തന്നെ വിമര്‍ശനം നേരിടുകയാണ്. 9 വയസ്സുള്ള കുട്ടിയുടെ കുടുംബം നല്കിയ പരാതിയില്‍ കുട്ടിയുടെ അശ്രദ്ധയെക്കുറിച്ച് പറഞ്ഞാണ് അമേരിക്കന്‍ എയര്‍ലൈന്‍സിന് വാദവുമായി മുന്നോട്ടുപോയത്. ഇതില്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്നും വാദിച്ചു. നേരിട്ട ദുരനുഭവം പെണ്‍കുട്ടിയുടെ സ്വന്തം തെറ്റാണെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് പ്രസ്താവിച്ചു.
2023 സെപ്റ്റംബര്‍ 2 ന് ഷാര്‍ലറ്റില്‍ നിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിലാണ് സംഭവം നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. കുട്ടി ബാത്ത്റൂമിലേയ്ക്ക് പോകും മുന്‍പ് ഫ്ലൈറ്റ് അറ്റന്‍ഡന്റ് അവളെ ഫസ്റ്റ് ക്ലാസ് ബാത്ത്റൂമിലേക്ക് പോകണമെന്ന് ആവശ്യപ്പെടുന്നു.
പെണ്‍കുട്ടി കുളിമുറിയില്‍ കയറുംമുമ്പ് ഇയാള്‍ അകത്ത് കയറി ഫോണ്‍ ക്യാമറ ഓണാക്കി ഒളിപ്പിച്ചുവെയ്ക്കും. എന്നാല്‍ ടോയ്ലറ്റ് സീറ്റിന്റെ അടിഭാഗത്ത് പെണ്‍കുട്ടി ഒരു ഐഫോണ്‍ കണ്ടെത്തി. ഐഫോണ്‍ കണ്ടെത്തിയപ്പോള്‍, കൗമാരക്കാരി അതിന്റെ ചിത്രമെടുക്കുകയും ബാത്ത്റൂമില്‍ നിന്ന് പുറത്തുപോകുന്നതിന് മുമ്പ് അത് മറയ്ക്കുകയും ചെയ്തു. ഇതോടെയാണ് തോംസണിലേയ്ക്ക് അന്വേഷണം നീളുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി സൃഷ്ടിച്ച കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന നൂറുകണക്കിന് ചിത്രങ്ങള്‍ തോംസണ്‍ ഐഫോണിന്റെ ഐക്ലൗഡ് അക്കൗണ്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് അമേരിക്കയിലെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നാണ്. ഷെഡ്യൂള്‍ ചെയ്ത യാത്രക്കാരുടെ എണ്ണം കണക്കാക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ എയര്‍ലൈനാണിത്.
https://www.facebook.com/Malayalivartha