ബോയ്‌സ് ഹോസ്റ്റലില്‍ യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി...

ബോയ്‌സ് ഹോസ്റ്റലില്‍ യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. എയിംസ് ഇന്‍സ്റ്റിട്യൂട്ടിന്റെ ഹോസ്റ്റല്‍ മുറിയിലാണ് സംഭവം. എംബിബിഎസ് വിദ്യാര്‍ത്ഥിയായ രഞ്ജീത്ത് ബോയര്‍ എന്ന 25 വയസുകാരനാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
ഡിപ്രെഷന്‍ ട്രീറ്റ്‌മെന്റിലായിരുന്ന ബോയര്‍ അമിതമായി ഗുളികകള്‍ കഴിച്ചാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. ഹോസ്റ്റല്‍ മുറിയില്‍ ബോധരഹിതനായി കിടന്ന വിദ്യാര്‍ത്ഥിയെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയും, തുടര്‍ന്ന് മരണം സ്ഥിരീകരിക്കുകയുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha
























