ചുരം കയറി എത്തിയത് സ്മൃതിയെ ഭയന്നോ? പ്രിയങ്ക വന്ന് ചാടിയത് ശോഭയുടെ മുന്നിൽ...
അമേത്തി ഒഴിവാക്കി കന്നി അങ്കം ദക്ഷിണേന്ത്യയിൽ; ചുരം കയറിയെത്തുന്ന പ്രിയങ്കയുടെ ലക്ഷ്യം വയനാട് മാത്രമല്ല! റായ്ബറേലിയിൽ രാഹുൽ ജയിച്ചപ്പോൾ ഇത്തവണ വയനാട് ഒഴിയുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. വയനാട് തന്റെ കുടുംബമാണ് എന്ന് രാഹുൽ ഇടയ്ക്കിടെ പറയുന്നതിനാൽ അത്ര എളുപ്പത്തിൽ രാഹുലിന് വയനാട് ഉപേക്ഷിക്കാൻ സാധിക്കുമായിരുന്നില്ല.
പറയുന്ന വാക്കുകൾക്ക് വില കൽപ്പിക്കുന്ന നേതാവായാണ് കോൺഗ്രസ് പ്രവർത്തകർ രാഹുലിനെ കാണുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യം രാഹുലിനു വയനാട്ടിൽ തുടരാൻ അനുകൂലമായിരുന്നില്ല. പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നുവെന്ന പ്രഖ്യാപനം വന്നതോടെ വയനാട്ടിലെ കോൺഗ്രസുകാർ ആവേശത്തിൽ. രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞാൽ പ്രിയങ്ക അല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ സാധിക്കാത്ത സാഹചര്യമായിരുന്നു പ്രവർത്തകർക്ക്.
2024 ലോക്‌സഭ തിരഞ്ഞെടുപ്പിൽ അമേത്തിയിൽ സ്മൃതി ഇറാനിക്കെതിരെ മത്സരിക്കാൻ പ്രിയങ്ക ഇറങ്ങിയേക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു. എന്നാൽ പ്രിയങ്ക മത്സരിച്ചാൽ 'കുടുംബ രാഷ്ട്രീയം' തിരഞ്ഞെടുപ്പിൽ ബിജെപി ആയുധമാക്കുമെന്ന് നേതൃത്വത്തിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. 2019 മുതലേ പ്രിയങ്കയുടെ പേര് മത്സരരംഗത്ത് സജീവമായിരുന്നു.
പാർട്ടി നേതൃത്വത്തിൽ മാത്രം സജീവമായ പ്രിയങ്ക ആദ്യ മത്സരം ഇപ്പോൾ വയനാട്ടിൽ കുറിക്കാൻ തീരുമാനിക്കുകയായിരുന്നു. വയനാട് ലോക്‌സഭാ മണ്ഡലം സുരക്ഷിതമായ സീറ്റാണ്. 2009 ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസാണ് വിജയിച്ചത്. ഒരു പക്ഷേ, ബിജെപി 300ൽ കൂടുതൽ സീറ്റുകളുമായി അധികാരത്തിൽ എത്തിയെങ്കിൽ പ്രിയങ്ക വയനാട്ടിൽ മത്സരിക്കാൽ സാധ്യതയുയില്ലായിരുന്നു.
ബിജെപിയുടെ ആധിപത്യം കുറയുകയാണെന്നും പ്രിയങ്കയ്ക്ക് അരങ്ങേറ്റം കുറിക്കാൻ ഇതാണ് ഏറ്റവും മികച്ച സമയമെന്നും നേതാക്കൾ വിശ്വസിക്കുന്നു. പ്രതിപക്ഷത്തിന്റെ ബെഞ്ചിൽ രാഹുലും പ്രിയങ്കയും ഒരുമിച്ചുണ്ടാകുന്നത് എൻഡിഎയ്ക്ക് പുതിയ തലവേദന സൃഷ്ടിക്കും. കേന്ദ്രത്തിൽ കൂട്ടു കക്ഷി സർക്കാർ അധികാരത്തിലേറിയതോടെ ബിജെപി ശരിക്കും പ്രതിസന്ധിയിലുമാണ്.
എന്നാൽ ഇപ്പുറത്ത്, പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി ശോഭാ സുരേന്ദ്രനെ പരിഗണിച്ചേക്കും. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ചവച്ചതിനാൽ ശോഭ പാലക്കാട് മത്സരിക്കണമെന്ന് അഭിപ്രായമുള്ളവർ പാർട്ടിയിലുണ്ട്. കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് നിർണായകമാണ്. മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വോട്ടുവിഹിതം വർധിപ്പിച്ചത് ശോഭയ്ക്ക് കരുത്താണ്.
സി. കൃഷ്ണകുമാറും ബിജെപി പരിഗണനാ പട്ടികയിലുണ്ട്. ഇത്തവണ ശോഭ മത്സരിച്ചാൽ മണ്ഡലം പിടിക്കാനാകുമെന്ന് കരുതുന്നവർ പാർട്ടിയിലുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലെ നേട്ടം ഊർജമാകുമെന്നാണു പ്രതീക്ഷ. പാലക്കാട് നഗരസഭയും കണ്ണാടി, മാത്തൂർ, പിരായിരി പഞ്ചായത്തുകളും ഉൾപ്പെടുന്നതാണു പാലക്കാട് നിയമസഭാ മണ്ഡലം.
ഇതിൽ പാലക്കാട് നഗരസഭ ഭരിക്കുന്നത് ബിജെപിയാണ്. മാത്തൂരും പിരായിരിയും യുഡിഎഫാണു ഭരിക്കുന്നത്. കണ്ണാടി മാത്രമാണ് സിപിഎം ഭരിക്കുന്ന പഞ്ചായത്ത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസിന് 9707 വോട്ടിന്റെ ലീഡുണ്ട്. രണ്ടാം സ്ഥാനത്ത് ബിജെപിയാണ്.
https://www.facebook.com/Malayalivartha