താമസസ്ഥലത്തെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ് ദാരുണാന്ത്യം

താമസസ്ഥലത്തെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍ അന്തരിച്ചു. 52 വയസായിരുന്നു. കര്‍ണാടകത്തിന്റെ ഓപ്പണിംഗ് പേസ് ബൗളറായി ദീര്‍ഘകാലംകളിച്ച ജോണ്‍സണ്‍ 1996-ല്‍ ഇന്ത്യന്‍ കുപ്പായത്തില്‍ രണ്ട് ടെസ്റ്റിലും കളിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയ്ക്കെതിരെ അരങ്ങേറ്റ മത്സരത്തില്‍ മണിക്കൂറില്‍ 157.8 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞത് ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു. എന്നാല്‍ ഫിറ്റ്നസ് പ്രശ്നങ്ങള്‍ പതിവായതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടെസ്റ്റിലൂടെ അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചു. 1995-96 രഞ്ജി ട്രോഫി സീസണില്‍ കേരളത്തിനെതിരേ പത്ത് വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.2001-02 സീസണ്‍ വരെ കര്‍ണാടകയ്ക്കായി കളിച്ചിരുന്നു.
ഭാര്യയ്ക്കും മൂന്നു കുട്ടികള്‍ക്കുമൊപ്പമാണ് ബെംഗളുരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഡേവിഡ് ജോണ്‍സണ്‍ താമസിച്ചിരുന്നത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ആശുപത്രിയിലേക്കു പോയ ഇദ്ദേഹം മൂന്നു ദിവസം മുന്‍പാണ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയത്. താരത്തിന് സാമ്പത്തിക പ്രയാസങ്ങളുണ്ടായിരുന്നതായും വിവരമുണ്ട്.
https://www.facebook.com/Malayalivartha


























