വന്ദേഭാരത് എക്സ്പ്രസിൽ ദമ്പതികൾക്കു നൽകിയ ഭക്ഷണത്തിൽ പാറ്റ; ഭോപ്പാലിൽ നിന്ന് ആഗ്രയിലേക്കുപോയ വന്ദേഭാരത് എക്സ്പ്രസിൽ ദമ്പതികൾക്ക് സംഭവിച്ചത്

വന്ദേഭാരത് എക്സ്പ്രസിൽ നൽകിയ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തി. ഭോപ്പാലിൽ നിന്ന് ആഗ്രയിലേക്കു പോയ ദമ്പതികൾക്കാണ് ദുരനുഭവം നേരിട്ടത്. റെയിൽവേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇവരുടെ സഹോദരപുത്രൻ സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടു. ഇതോടെയാണ് വിവരം പുറത്തുവന്നത്. ട്രെയിനിൽ ഭക്ഷണം വിതരണം ചെയ്തയാൾക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വിദിത്തിന്റെ പോസ്റ്റിൽ പറയുന്നത് ഇപ്രകാരമാണ്;- ‘ജൂൺ 18ന് ഭോപ്പാലില്‍നിന്നും ആഗ്രയിലേക്കു യാത്ര ചെയ്യവേ എന്റെ അമ്മാവനും അമ്മായിക്കും ഐആർസിടിസി വഴി ലഭിച്ച ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തി.
ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാന്‍ ഭക്ഷണം നൽകിയ കച്ചവടക്കാരനെതിരെ ശക്തമായ നടപടി വേണം. സംഭവം ശ്രദ്ധയിൽപ്പെട്ടെന്നും ഭക്ഷണവിതരണം ഏറ്റെടുത്തയാളിൽനിന്നു പിഴ ഈടാക്കിയെന്നും ഐആർസിടിസി പ്രതികരിച്ചു അറിയിച്ചു.
https://www.facebook.com/Malayalivartha


























