രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഇന്ത്യയില്‍;ചൈന സന്ദര്‍ശനത്തിന് മുന്‍പ് ഇന്ത്യയില്‍,ഭാരതവുമായി ഏറെ ആത്മബന്ധം സൂക്ഷിക്കുന്ന അയല്‍ക്കാരി,സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും വിവിധ കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവയ്ക്കുമെന്നാണ് സൂചന

ഇന്ത്യയുമായി നയതന്ത്ര ബന്ധത്തിന് അപ്പുറം ആത്മബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ബംഗ്ലാദേശ്;പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വീടുപോലെയാണ് ഇന്ത്യ. ചൈന സന്ദര്‍ശനത്തിന് മുന്‍പാണ് ഹസീന ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. നിര്‍ണായകമായ പല തീരുമാനങ്ങളും ഉണ്ടായേക്കും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്. നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്നാമത് അധികാരത്തിലെത്തിയശേഷം ആദ്യമായി ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രിയാണ് ഷെയ്ഖ് ഹസീന. പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദര്‍ശനം.
വെള്ളിയാഴ്ച ന്യൂഡല്‍ഹിയിലെത്തിയ ഷെയ്ഖ് ഹസീനയെ വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ദ്വിദിന സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപദി മുര്‍മു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍കര്‍, വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ എന്നിവരുമായി ഷെയ്ഖ് ഹസീന കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുമായി ശനിയാഴ്ച ഹൈദരാബാദ് ഹൗസിലാണ് കൂടിക്കാഴ്ച. സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും വിവിധ കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവയ്ക്കുമെന്നാണ് സൂചന.
ജൂലൈയില്‍ ചൈന സന്ദര്‍ശിക്കാനിരിക്കെയാണ് ഹസീന ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും ഷെയ്ഖ് ഹസീന പങ്കെടുത്തിരുന്നു. അന്നത്തെ കൂടിക്കാഴ്ചയില്‍ ധാക്ക സന്ദര്‍ശിക്കാനായി ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. ഷെയ്ഖ് ഹസീനയുടെ സന്ദര്‍ശനം ഇന്ത്യ-ബംഗ്ലദേശ് ബന്ധത്തില്‍ വലിയ ശക്തി പകരുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























