കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തില്‍ പ്രതികരിച്ച് നടന്‍ സൂര്യ... തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് സംസ്ഥാനത്ത് മദ്യ നിരോധന നയം നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ച് താരം

കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തില്‍ പ്രതികരിച്ച് നടന്‍ സൂര്യ. കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 53 ആയി ഉയര്‍ന്നു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് സംസ്ഥാനത്ത് മദ്യ നിരോധന നയം നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് താരം. നിരോധനം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും ഒരു 'തിരഞ്ഞെടുപ്പ് മുദ്രാവാക്യം' മാത്രമായി അവസാനിക്കുമെന്ന് താരം അടിവരയിട്ടു.
നിരോധന നയം സംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നടനും സിനിമാ നിര്‍മ്മാതാവുമായ സൂര്യ പറഞ്ഞു. ദുരന്തം ഭയപ്പെടുത്തുന്നതാണെന്ന് വിശേഷിപ്പിച്ച സൂര്യ, നൂറിലധികം പേര്‍ ഇപ്പോഴും ആശുപത്രിയില്‍ കഴിയുന്നുണ്ടെന്നും മരണവും ഇരകളുടെ നിലവിളികളും ഹൃദയഭേദകമാണെന്നും പറഞ്ഞു. കൊടുങ്കാറ്റ്, മഴ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളില്‍ പോലും സംഭവിക്കാത്ത ദുരന്തമാണ് ഒരു ചെറിയ പട്ടണത്തിലെ 50 മരണങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം 22 പേരുടെ മരണത്തിനിടയാക്കിയ വില്ലുപുരം മദ്യദുരന്തം പരാമര്‍ശിച്ച സൂര്യ, ദീര്‍ഘകാല പ്രശ്‌നത്തിന് ഹ്രസ്വകാല പരിഹാരം ഫലപ്രദമാകില്ലെന്ന് പറഞ്ഞു. 'വില്ലുപുരത്ത് ഗൗരവമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍, അയല്‍ ജില്ലയില്‍ മെഥനോള്‍ കലര്‍ത്തിയ അതേ വിഷ മദ്യം കുടിച്ച് ആളുകള്‍ മരിച്ചു. ഇതുവരെ ഒരു മാറ്റവും സംഭവിക്കാത്തത് വളരെ സങ്കടകരമാണ്.' അദ്ദേഹം പറഞ്ഞു.
ടാസ്മാക്കില്‍ 150 രൂപയ്ക്ക് മദ്യപിക്കുന്ന ആസക്തികള്‍ ഉള്ളവര്‍ 50 രൂപയ്ക്ക് അനധികൃത മദ്യം വാങ്ങുകയും പണമില്ലാത്തപ്പോള്‍ കുടിക്കുകയും ചെയ്യുന്നുവെന്നും താരം പറഞ്ഞു. എങ്കിലും ഇത്തരം മരണങ്ങള്‍ കുറയ്ക്കാന്‍ സര്‍ക്കാരും ഭരണകൂടവും ശ്രമിക്കുന്നത് ആശ്വാസകരമാണെന്നും സൂര്യ പറഞ്ഞു. എല്ലാ ജില്ലകളിലും പുനരധിവാസ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നും അടിയന്തര നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി സര്‍ക്കാര്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള കര്‍മപദ്ധതികള്‍ നടപ്പാക്കുന്നതുപോലെ മദ്യപാനികളുടെ പുനരധിവാസത്തിനും സമാനമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























