പൂനെ പോര്‍ഷെ കാര്‍ അപകടത്തില്‍ പ്രതിയായ കൗമാരക്കാരന്റെ പിതാവ് വിശാല്‍ അഗര്‍വാളിന് പൂനെ കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു

പൂനെ പോര്‍ഷെ കാര്‍ അപകടത്തില്‍ ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ കൗമാരക്കാരന്റെ പിതാവ് വിശാല്‍ അഗര്‍വാളിന് പൂനെ കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു. മേയ് 19നാണ് മദ്യലഹരിയിലായിരുന്ന കൗമാരക്കാരന്‍ പോര്‍ഷെ കാര്‍ അമിതവേഗതയില്‍ ഓടിച്ച കാര്‍ ഒരു ബൈക്കില്‍ ഇടിച്ച് ദമ്പതികള്‍ കൊല്ലപ്പെട്ടത്. സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരായ അനീഷ് അവാധിയയും അശ്വിനി കോഷ്ടയുമാണ് മരിച്ചത്.
പതിനേഴുകാരന്റെ രക്തസാമ്പിളുകള്‍ കൈമാറ്റം ചെയ്ത സംഭവത്തില്‍ കൗമാരക്കാരന്റെ പിതാവ്, റിയല്‍ എസ്റ്റേറ്റര്‍ വിശാല്‍ അഗര്‍വാള്‍, അമ്മ ശിവാനി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പൂനെ സെഷന്‍സ് കോടതി 10 ദിവസം മുമ്പ് വാദം കേള്‍ക്കുകയും വെള്ളിയാഴ്ച ജാമ്യം അനുവദിക്കുകയുമായിരുന്നു. പതിനേഴുകാരന്‍ നിലവില്‍ ജൂണ്‍ 25 വരെ ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിയുകയാണ്.
മദ്യപിച്ച് വാഹനമോടിക്കുന്നുവെന്ന് മറച്ചുവെക്കാന്‍ രക്ഷിതാക്കള്‍ ഇയാളുടെ രക്തസാമ്പിള്‍ മാറ്റാന്‍ മൂന്ന് ലക്ഷം രൂപ കൈക്കൂലി നല്‍കിയതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. കുട്ടിയെ വിട്ടയക്കാന്‍ ഉത്തരവിട്ട ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ പരിസരത്ത് വെച്ചാണ് ഈ കൈക്കൂലി നല്‍കിയത് എന്നത് ശ്രദ്ധേയമാണ്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ പരിസരത്തുള്ള സസൂണ്‍ ഹോസ്പിറ്റലിലെ വാര്‍ഡ് ബോയ് ആയ അതുല്‍ ഘട്കാംബ്ലെക്ക് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ രക്ത സാമ്പിള്‍ അമ്മയുടെ രക്തവുമായി മാറ്റാന്‍ വിശാല്‍ അഗര്‍വാള്‍ കൈക്കൂലി നല്‍കിയിരുന്നു.
ആശുപത്രിയിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവി ഡോ.അജയ് തവാരെ, സര്‍ക്കാര്‍ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ശ്രീഹരി ഹല്‍നോര്‍ എന്നിവരുടെ ഉപദേശപ്രകാരം ഘട്കാംബ്ലെയാണ് കൈക്കൂലി തുക സ്വീകരിച്ചത്. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ്എസ്എല്‍) റിപ്പോര്‍ട്ടില്‍ ആദ്യ രക്തസാമ്പിളില്‍ മദ്യം ഇല്ലെന്ന് കാണിച്ചത് സംശയം ജനിപ്പിച്ചു. പിന്നീട് മറ്റൊരു ആശുപത്രിയില്‍ രണ്ടാമത്തെ രക്തപരിശോധന നടത്തി. ഡിഎന്‍എ പരിശോധനയില്‍ സാമ്പിളുകള്‍ രണ്ട് വ്യത്യസ്ത വ്യക്തികളില്‍ നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha


























