അന്‍പത്തി മൂന്നാമത് ജിഎസ്ടി യോഗം ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേരും... ജിഎസ്ടി രജിസ്‌ട്രേഷന്‍, ആധാര്‍ ബയോമെട്രിക് നിര്‍ബന്ധമാക്കാനാണ് സാധ്യത

അന്‍പത്തി മൂന്നാമത് ജിഎസ്ടി യോഗം ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേരും. ആധാര്‍ ബയോമെട്രിക് വഴി ജിഎസ്ടി രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുള്ള പുതിയ ചട്ടം യോഗത്തില്‍ പ്രഖ്യാപിച്ചേക്കും.
ജിഎസ്ടി രജിസ്‌ട്രേഷന്‍, ആധാര്‍ ബയോമെട്രിക് നിര്‍ബന്ധമാക്കാനാണ് സാധ്യതയേറെയുള്ളത്്. ഗുജറാത്ത്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നുണ്ട്.
ബജറ്റ് അവതരണത്തിന് തൊട്ടുമുന്‍പുള്ള ജിഎസ്ടി യോഗമാണ് ഇന്ന് ചേരുന്നത്. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ജിഎസ്ടി യോഗം കൂടിയാണ് ഇത്. ജിഎസ്ടി യോഗത്തിന് മുമ്പ് ധനമന്ത്രിമാരുടെ ബജറ്റ് ചര്‍ച്ചകള്‍ക്കായുള്ള യോഗം ചേരുകയും ചെയ്യും.
https://www.facebook.com/Malayalivartha


























