Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ലോകത്തിലെ എട്ടാമത്തെ അത്ഭുതം ഇന്ത്യയില്‍;ഈഫല്‍ ടവറിനേക്കാള്‍ ഉയരം തലപ്പൊക്കത്തില്‍ ഭാരതം,ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലത്തില്‍ ഇന്ത്യന്‍ റെയില്‍വേ വിജയകരമായി ട്രയല്‍ റണ്‍ നടത്തി,ചെനാബ് റെയില്‍വേ പാലം വന്‍ വിസ്മയമാകുന്നു

22 JUNE 2024 08:26 PM IST
മലയാളി വാര്‍ത്ത

More Stories...

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!

കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമുകളിലേക്ക് കയറിവന്നാല്‍ വെടിവെയ്‌ക്കുമെന്ന് കേന്ദ്രസേന.. കവചിതവാഹനങ്ങളില്‍ തോക്കേന്തിയ പട്ടാളക്കാരാണ് കാവൽ..

ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.. രാജവെമ്പാലയെ കയ്യിൽ ചുറ്റി യുവാവിന്റെ അഭ്യാസ പ്രകടനം..തുടരെ തുടരെ രണ്ടു കടി..ഉടൻ മരിച്ചു വീണു..

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍.. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ സാധ്യത.. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് എണ്ണക്കമ്പനികള്‍ക്ക് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്..

ഹിമാചല്‍ പ്രദേശിലെ ലാഹൗള്‍, സ്പിതി ജില്ലകളിലെ അപ്പര്‍ ഹിമാലയത്തില്‍ നിന്നു ഉത്ഭവിച്ച് ജമ്മു കശ്മീരിലൂടെയും പിന്നീട് പാക് പഞ്ചാബിലൂടെയും ഒഴുകുന്ന ചെനാബ് നദിക്കു കുറുകെ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍പാലം യാഥാര്‍ഥ്യമായിരിക്കുകയാണ്. ജമ്മു കശ്മീരില്‍ നിര്‍മ്മാണം പൂര്‍ത്തിയായ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലത്തില്‍ ഇന്ത്യന്‍ റെയില്‍വേ വിജയകരമായി ട്രയല്‍ റണ്‍ നടത്തി. റംബാന്‍ ജില്ലയിലെ സംഗല്‍ദാനിനും റിയാസിക്കും ഇടയിലാണ് ചെനാബ് റെയില്‍വേ പാലം നിര്‍മ്മിച്ചിരിക്കുന്നത്. പാലത്തിലൂടെയുള്ള റെയില്‍ ഗതാഗതം ഉത്തര റെയില്‍വേ ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

പരീക്ഷണയോട്ടത്തില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ പാലത്തിലൂടെ കടന്നുപോയത്. ഇതോടെ പാലത്തിലുള്ള എല്ലാ സുരക്ഷ പരിശോധനകളും പൂര്‍ത്തിയായി. രംബാനില്‍ നിന്ന് ബാരാമുള്ളയിലേക്കുള്ള ട്രെയിന്‍ സര്‍വീസാണ് ലോകത്തിലെ എട്ടാമത്തെ അത്ഭുതമെന്നറിയപ്പെടുന്ന ഈ റെയില്‍പ്പാലത്തിലൂടെ കടന്നുപോകുക. 1.3 കിലോമീറ്റര്‍ നീളമുള്ള പാലം പുഴയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരത്തിലാണ് ഈ പാലം . ഉധംപുര്‍ശ്രീനഗര്‍ബാരാമുള്ള റെയില്‍വെ ലിങ്ക് പദ്ധതിയുടെ ഭാഗമായ കത്ര മുതല്‍ ബനിഹാല്‍ വരെയുള്ള 111 കിലോമീറ്റര്‍ റെയില്‍വെ പാതയില്‍ ഈ പാലം നിര്‍ണായക സ്ഥാനം വഹിക്കുന്നു.

സോണ്‍V ഭൂകമ്പങ്ങള്‍, മണിക്കൂറില്‍ 266 കി.മീ വേഗതയുള്ള കാറ്റിന്റെ വേഗത, ഉയര്‍ന്ന തീവ്രതയുള്ള സ്‌ഫോടനങ്ങള്‍ എന്നിവയെ ചെറുക്കുന്ന തരത്തിലാണ് ചെനാബ് റെയില്‍പ്പാലം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 1,486 കോടി രൂപ (190 ദശലക്ഷം യുഎസ് ഡോളര്‍) ചെലവില്‍ നിര്‍മ്മിച്ച പാലത്തിന് 120 വര്‍ഷത്തെ ആയുസ്സുണ്ടാകും. 300 സിവില്‍ എഞ്ചിനീയര്‍മാരും 1,300 ലധികം തൊഴിലാളികളും 24 മണിക്കൂറും പണിയെടുത്താണ് ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ ബക്കലിനും കൗരിക്കും ഇടയില്‍ ചെനാബ് നദിക്കു കുറുകെ ആര്‍ച്ച് ബ്രിഡ്ജ് പൂര്‍ത്തിയാക്കിയത്. 28,000 കോടി ചെലവില്‍ പണിയുന്ന ജമ്മു ഉധംപുര്‍ ശ്രീനഗര്‍ ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതിയുടെ ഭാഗമായി ഉത്തര റെയില്‍വേയ്ക്ക് വേണ്ടി അഫ്‌കോണ്‍സ് എന്ന മുംബൈ ആസ്ഥാനമായ കമ്പനിയാണ് പാലം പണിതത് . , കാശ്മീരിന്റെ ഭൂഘടനാപ്രകാരം പുതിയ റെയില്‍ എക്സ്റ്റന്‍ഷന്‍ ലൈനിന് ധാരാളം തുരങ്കങ്ങളിലൂടെയും പാലങ്ങളിലൂടെയും കടന്നുപോകേണ്ടിവന്നു. അതിലുമുപരി, അത്യന്തം ദുര്‍ഘടമായ ഹിമാലയന്‍ ഭൂപ്രദേശം മറ്റൊരു വെല്ലുവിളിയായിരുന്നു. ചെനാബ് നദിയുടെ ആഴത്തിലുള്ള മലയിടുക്കുള്ളതിനാല്‍ യാത്ര ചെയ്യുന്നതിന് ഒരു നീണ്ട പാലം ആവശ്യമാണ്. അതിനാല്‍, ചെനാബ് നദി പാലത്തിന്റെ നിര്‍മ്മാണം 2003 ല്‍ നിര്‍ദ്ദേശിക്കുകയും അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ പലവട്ടം ഈ റെയില്‍ പാലത്തിന്റെ പണി മുടങ്ങിയിട്ടുണ്ട്.

2009ഓടെ പാലം നിര്‍മ്മിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്, എന്നാല്‍ നിരവധി തടസ്സങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് 2008ല്‍ പാലം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരായി. മുഴുവന്‍ JUSBRL പ്രോജക്റ്റും പുതുതായി അവലോകനം ചെയ്യുകയും ഡിസൈന്‍ പരിഷ്‌കരിക്കുകയും ചെയ്തു. 2009ല്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ ഡിസൈന്‍ അംഗീകരിച്ചു. 2012ല്‍ ചെനാബ് പാലത്തിന്റെ പണി ആരംഭിച്ചു, പാലത്തിന്റെ പ്രധാന സ്പാന്‍ 467 മീറ്ററായി പരിഷ്‌കരിച്ചു. പുതിയ റെയില്‍വേ ലൈന്‍ വടക്കന്‍ റെയില്‍വേയുടെ ഭരണത്തിന്‍ കീഴിലാണെങ്കിലും, കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിനെ എക്‌സിക്യൂട്ടീവ് ഏജന്‍സിയായും ഡിസൈന്‍ കണ്‍സള്‍ട്ടന്റായും തിരഞ്ഞെടുത്തു. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡ് മുമ്പ് പശ്ചിമ ഇന്ത്യയിലെ കൊങ്കണ്‍ മേഖലയിലെ പ്രയാസമേറിയ ഭൂപ്രദേശങ്ങളില്‍ നിരവധി റെയില്‍വേ പദ്ധതികള്‍ നിര്‍മ്മിച്ചിട്ടുണ്ട് എന്നതിന്റെ പശ്ചാത്തലത്തില്‍ ആണ് ഈ പദ്ധതിയും കൊങ്കണ്‍ റെയില്‍വേയെ തന്നെ ഏല്‍പ്പിച്ചത്.

പുതുതായി പണിത ചെനാബ് റെയില്‍വേ പാലത്തിലൂടെ ഇന്ത്യന്‍ റെയില്‍വേയുടെ മെമു ട്രെയിന്‍ കടന്നു പോകുന്ന ദൃശ്യം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ചു. കശ്മീര്‍ താഴ്വരയെക്കൂടി ഇന്ത്യന്‍ റെയില്‍വേ നെറ്റ് വര്‍ക്കിന്റെ ഭാഗമാക്കാന്‍ ഉദ്ദേശിച്ചുളള പദ്ധതിയുടെ ഭാഗമായാണ് പാലം പണിതിരിക്കുന്നത്. നിലവില്‍ കന്യാകുമാരി മുതല്‍ കത്ര വരെയാണ് റെയില്‍പ്പാതയുള്ളത്.
ജമ്മു കശ്മീരിലെ മനോഹരമായ പര്‍വത നിരകള്‍ക്കിടയിലൂടെ ട്രെയിന്‍ സഞ്ചരിക്കുന്ന വീഡിയോ എഎന്‍ഐ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ചെനാബ് നദിക്ക് കുറുകെയാണ് റെയില്‍വേ പാലം നിര്‍മ്മിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിതാവ് ഓടിച്ച ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ് ആറുവയസുകാരന് ദാരുണാന്ത്യം  (18 minutes ago)

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍  (1 hour ago)

പുനലൂരില്‍ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി  (1 hour ago)

ശ്യാം മെറ്റാലിക്‌സ് വിപുലീകരണത്തിന് 2,700 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു  (1 hour ago)

മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത  (1 hour ago)

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (1 hour ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (1 hour ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (1 hour ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (1 hour ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (2 hours ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (2 hours ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (2 hours ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (2 hours ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (2 hours ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (2 hours ago)

Malayali Vartha Recommends