മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ മൂന്നു ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ട് റോസ് അവന്യു കോടതി

മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ മൂന്നു ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ട് റോസ് അവന്യു കോടതി.
അഞ്ചുദിവസത്തെ കസ്റ്റഡിയാണ് സി.ബി.ഐ ആവശ്യപ്പെട്ടത്. ഇന്നലെ അവധിക്കാല ജഡ്ജി അമിതാഭ് റാവത്തിന്റെ അനുമതി വാങ്ങി ചോദ്യം ചെയ്തശേഷംകേജ്രിവാളിന്റെ അറസ്റ്റ് സി.ബി.ഐ രേഖപ്പെടുത്തി.
രാവിലെ ഇ.ഡി കേസുമായി ബന്ധപ്പെട്ട കേജ്രിവാളിന്റെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയായിരുന്നു സി.ബി.ഐയുടെ നാടകീയ നീക്കം. ചൊവ്വാഴ്ച രാത്രി തീഹാര്‍ ജയിലിലെത്തി സി.ബി.ഐ സംഘം കേജ്രിവാളിന്റെ മൊഴിയെടുത്തിരുന്നു.
ഔപചാരികമായി അറസ്റ്റ് രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ റോസ് അവന്യു കോടതിയില്‍ അപേക്ഷയും നല്‍കുകയും ചെയ്തു. കേജ്രിവാളിനെ കോടതിയില്‍ ഹാജരാക്കണമെന്ന അപേക്ഷയെ അഭിഭാഷകന്‍ അതിശക്തമായി എതിര്‍ത്തു. സി.ബി.ഐ നീക്കങ്ങള്‍ മാദ്ധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അപേക്ഷയുടെ പകര്‍പ്പ് പോലും കൈമാറിയിട്ടില്ലെന്നും കേജ്രിവാളിന്റെ അഭിഭാഷകന്‍ വിവേക് ജെയ്ന്‍ പരാതിപ്പെട്ടു.
എന്നാല്‍, അന്വേഷണവിവരങ്ങള്‍ പ്രതിയെ അറിയിക്കണമെന്ന് വ്യവസ്ഥയില്ലെന്ന് സി.ബി.ഐ വാദിച്ചു. മാര്‍ച്ച് 21നാണ് കേജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.
" f
https://www.facebook.com/Malayalivartha


























