Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ബിജെപി ദേശീയ അധ്യക്ഷയായി സ്മൃതി ഇറാനിയെ അവതരിപ്പിക്കാന്‍ ബിജെപിയില്‍ തന്ത്രപരമായ നീക്കം... അമേഠിയില്‍ പരമ ദയനീയമായി തോറ്റ സ്മൃതിയെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍, നീക്കമുണ്ടായെങ്കിലും തല്‍ക്കാലം വേണ്ടെന്ന നീക്കത്തിലാണ് ബിജെപി നേതൃത്വം...

27 JUNE 2024 04:32 PM IST
മലയാളി വാര്‍ത്ത

More Stories...

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!

കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമുകളിലേക്ക് കയറിവന്നാല്‍ വെടിവെയ്‌ക്കുമെന്ന് കേന്ദ്രസേന.. കവചിതവാഹനങ്ങളില്‍ തോക്കേന്തിയ പട്ടാളക്കാരാണ് കാവൽ..

ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.. രാജവെമ്പാലയെ കയ്യിൽ ചുറ്റി യുവാവിന്റെ അഭ്യാസ പ്രകടനം..തുടരെ തുടരെ രണ്ടു കടി..ഉടൻ മരിച്ചു വീണു..

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍.. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ സാധ്യത.. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് എണ്ണക്കമ്പനികള്‍ക്ക് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്..

ബിജെപി ദേശീയ അധ്യക്ഷയായി സ്മൃതി ഇറാനിയെ അവതരിപ്പിക്കാന്‍ ബിജെപിയില്‍ തന്ത്രപരമായ നീക്കം. അമേഠിയില്‍ പരമ ദയനീയമായി തോറ്റ സ്മൃതിയെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ നീക്കമുണ്ടായെങ്കിലും  തല്‍ക്കാലം വേണ്ടെന്ന നീക്കത്തിലാണ് ബിജെപി നേതൃത്വം. പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ നിന്നും ലോക് സഭയിലെത്തുന്നതോടെ മറ്റൊരു ഇന്ദിരായുഗം ഇന്ത്യയില്‍ ബിജെപി ആശങ്കപ്പെടുന്ന സാഹചര്യത്തിലാണ് ഒരു വനിതയെ ഇറക്കി പ്രതിരോധിക്കാനുള്ള രാഷ്ട്രീയതന്ത്രം.ഇതിനു തടയിടാനാണ് ജെ.പി. നഡ്ഡയുടെ പിന്‍ഗാമിയായി സ്മൃതി ഇറാനിയെ പാര്‍ട്ടിയുടെ അധ്യക്ഷയാക്കാനുള്ള ബിജെപിയുടെ  നീക്കം.

 

അപ്രതീക്ഷിതമായി ബിജെപി രാഷ്ട്രീയത്തിലെത്തുകയും  2019ല്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ അന്‍പതിനായിരം വോട്ടുകള്‍ക്ക് തോല്‍പ്പിക്കുകയും ചെയ്തതോടെയാണ് സ്മൃതി ഇറാനി ഇന്ത്യയിലെ ഗ്ലാമര്‍താരമായി കേന്ദ്രമന്ത്രിസഭയില്‍ ഇടംപിടിച്ചത്.മാനവശേഷി മന്ത്രിയെന്ന നിലയില്‍ ഇവര്‍  കാര്യമായ പ്രാഗത്ഭ്യം തെളിയിച്ചില്ലെന്നു മാത്രമല്ല ഒട്ടേറെ വിവാദങ്ങള്‍ പല അവസരങ്ങളില്‍ ഇവര്‍ വിളമ്പുകയും ചെയ്തിട്ടുണ്ട്. അമേഠിയില്‍ ഇത്തവണ മത്സരിച്ച വേളയില്‍ എതിര്‍ സ്ഥാനാര്‍ഥി കിഷോരി ശര്‍മയെയും രാഹുല്‍ ഗാന്ധിയെയും ഏറെ പുശ്ചത്തോടെ സംസാരിച്ച് ഇവര്‍ വിവാദം സൃഷ്ടിച്ചിരുന്നു.രാഹുലിന്റെ വീട്ടിലെ അടുക്കളക്കാരന്‍ എന്നു വരെ കിഷോരിയെ ഇവര്‍ അധിക്ഷേപിച്ചതിനുള്ള വലിയ തിരിച്ചടിയാണ് അമേഠിയില്‍ നേരിടേണ്ടിവന്നത്. ബിജെപിക്ക് ഉത്തര്‍പ്രദേശില്‍ ഏറ്റവും നാണക്കെട്ട തോല്‍വിയായിരുന്നു അമേഠിയിലും റായ്ബറേലിയിലും ബിജെപിക്കു നേരിടേണ്ടിവന്നത്.

കോണ്‍ഗ്രസിന്റെ അത്രയൊന്നും അറിയപ്പെടാത്ത സ്ഥാനാര്‍ഥി കിഷോരി ലാല്‍ ശര്‍മയോട് ഒന്നര ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് സ്മൃതി ഇറാനി പരാജയപ്പെട്ടത്.സ്മൃതി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇതാദ്യമായിരിക്കും ബിജെപിക്ക്  വനിതാ അധ്യക്ഷയുണ്ടാവുക. 1980-ല്‍ ബിജെപി  രൂപവത്കൃതമായ ശേഷം ഇതുവരെ ഒരു വനിത പ്രസിഡന്റ് സ്ഥാനത്ത് എത്തിയിട്ടില്ല. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയായിരുന്നു പാര്‍ട്ടിയുടെ ആദ്യത്തെ അധ്യക്ഷന്‍. പിന്നീട് എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, കുശഭാവു താക്കറെ, ബംഗാരു ലക്ഷ്മണ്‍, ജന കൃഷ്ണമൂര്‍ത്തി, വെങ്കയ്യ നായിഡു, രാജ്നാഥ് സിംഗ്,  നിതിന്‍ ഗഡ്കരി, അമിത് ഷാ, ജെ.പി. നദ്ദ എന്നിവര്‍ ബിജെപിയുടെ അധ്യക്ഷന്മാരായി. 2019ല്‍  പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റായി ചുമതലയേറ്റ നഡ്ഡ 2020 ജനുവരിയില്‍ മുഴുവന്‍ സമയ പ്രസിഡന്റായി.

 

2003ലാണ് സ്മൃതി ഇറാനി  ബി.ജെ.പി.യില്‍  ചേര്‍ന്നത്. 2004-ലെ  തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്ക് ലോക്‌സഭാ മണ്ഡലത്തില്‍ കപില്‍ സിബലിനെതിരെ മത്സരിച്ച് സ്മൃതി ദയനീയമായി  പരാജയപ്പെട്ടു. യുവമോര്‍ച്ചയുടെ സംസ്ഥാന ഉപാധ്യക്ഷയായും ബി.ജെ.പി ദേശീയസമിതിയംഗമായും പ്രവര്‍ത്തിച്ചശേഷം  2011-ല്‍ ഗുജറാത്തില്‍നിന്ന് രാജ്യസഭയിലെത്തി.  2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ അമേഠി ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരേ മത്സരിച്ചു പരാജയപ്പെട്ടെങ്കിലും രണ്ടാം അങ്കത്തില്‍ ഇവര്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി.തുടക്കം മുതല്‍ വിവാദങ്ങള്‍ ഇവരുടെ കൂടെപ്പിറപ്പാണ്. മോദി മന്ത്രിസഭയില്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രിയായി സ്ഥാനമേറ്റതിനെത്തുടര്‍ന്ന് സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് ഏറെ വിവാദമുണ്ടായിരുന്നു.

 

വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്യേണ്ട കാബിനറ്റ് മന്ത്രിക്ക് ബിരുദം പോലുമില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അക്കാലത്ത് ആരോപണം ഉന്നയിച്ചിരുന്നു.  വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് സ്മൃതി തെറ്റായ വിവരം നല്‍കിയെന്നും അക്കാലത്ത് കടുത്ത  ആരോപണമുണ്ടായി.  2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ചാന്ദ്നി ചൗക്കില്‍നിന്ന് മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഡല്‍ഹി സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസംവഴി 1996-ല്‍ ബി.എ ബിരുദം  പൂര്‍ത്തിയാക്കിയെന്നാണ് സ്മൃതി അവകാശപ്പെട്ടിരുന്നത്.  
പതിനാറാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ഗാന്ധിക്കെതിരെ മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തിലാകട്ടെ, ഡല്‍ഹി സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസംവഴി 1994-ല്‍ കോമേഴ്സ് ബിരുദത്തിന്റെ ഒന്നാം പാര്‍ട്ട്, അഥവാ ഒന്നാംവര്‍ഷം പൂര്‍ത്തിയാക്കിയെന്നാണ് കാണിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യഥാര്‍ഥത്തില്‍ ഇവര്‍ക്ക് പത്താം ക്ലാസ് യോഗ്യത പോലുമില്ലെന്ന ആരോപണങ്ങളും പുറത്തുവന്നിരുന്നു.

കോണ്‍ഗ്രസ് നേതാക്കളോടും ഗാന്ധി കുടുംബത്തോടും കടുത്ത ശത്രുത പുലര്‍ത്തുന്ന സമീപനമാണ് സ്മൃതി ഇറാനിയോട്.പ്രിയങ്കാ ഗാന്ധി ഏറെ വൈകാതെ വയനാട്ടില്‍ നിന്നും വന്‍ഭൂരിപക്ഷത്തോടെ ലോക്‌സഭയില്‍ എത്തുന്നതും രാഹുലും പ്രിയങ്കയും ബിജെപിക്ക് കടുത്ത ഭീഷണി ഉയര്‍ത്തുകയും ചെയ്യാവുന്ന സാഹചര്യത്തിലാണ് സ്മൃതി ഇറാനിയെ പാര്‍ട്ടി അധ്യക്ഷ പദവിയിലേക്കുയര്‍ത്താന്‍ ബിജെപിയുടെ പടനീക്കം. സ്മൃതി പാര്‍ട്ടി അധ്യക്ഷയെന്ന നിലയില്‍ നേട്ടമാകുമോ എന്ന് ബിജെപിയില്‍ മാത്രമല്ല ആര്‍എസ്എസിലും ആശങ്കയുള്ള വലിയൊരു വിഭാഗമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (1 minute ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (21 minutes ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (26 minutes ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (34 minutes ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (40 minutes ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (49 minutes ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (58 minutes ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (1 hour ago)

കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...  (1 hour ago)

കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...  (1 hour ago)

ഉണ്ണിമായയെ കൊല്ലാൻ ആറ് മാസം മുൻപേ 'ട്രയൽ റൺ'! ആനക്കല്ലിലെ ക്രൂരതയ്ക്ക് പിന്നിൽ മാസങ്ങൾ നീണ്ട പ്ലാനിംഗോ...?  (1 hour ago)

WEST BENGAL ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍  (1 hour ago)

SNAKE അമിത ആത്മവിശ്വാസം വിനയായി:  (1 hour ago)

THRISSUR പൊലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത;  (2 hours ago)

Malayali Vartha Recommends